ന്യൂഡൽഹി: ഡിആർഡിഒ (ആർസിഐ) ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 150 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി ഏഴാണ്.
ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in വഴി അപേക്ഷിക്കാം. അപ്രന്റീസ്ഷിപ്പ് കരാർ നടപ്പിലാക്കുന്നത് മുതൽ 12 മാസമായിരിക്കും അപ്രന്റീസ്ഷിപ്പിന്റെ കാലാവധി.
പോസ്റ്റ്: ഗ്രാജ്വേറ്റ് അപ്രന്റിസ്
ഒഴിവുകളുടെ എണ്ണം: 40
പേ സ്കെയിൽ: 9000/പ്രതിമാസം
പോസ്റ്റ്: ഡിപ്ലോമ അപ്രന്റിസ്
ഒഴിവുകളുടെ എണ്ണം: 60
പേ സ്കെയിൽ: 8000/പ്രതിമാസം
പോസ്റ്റ്: ട്രേഡ് അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം: 50
പേ സ്കെയിൽ: സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം.
ഗ്രാജ്വേറ്റ് അപ്രന്റിസ്: ഉദ്യോഗാർത്ഥികൾക്ക് ബി.ഇ/ബി.ടെക് (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കൽ, കെമിക്കൽ), ബികോം, ബിഎസ്സി എന്നിവയുണ്ടായിരിക്കണം.
ഡിപ്ലോമ അപ്രന്റിസ്: ഉദ്യോഗാർത്ഥികൾക്ക് (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കൽ, കെമിക്കൽ) എന്നിവയിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
ട്രേഡ് അപ്രന്റിസ്: (ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വെൽഡർ) എന്നിവയിൽ ഐടിഐ പാസായ (NCVT / SCVT അഫിലിയേഷൻ) എന്നിവയുള്ള വ്യക്തിയായിരിക്കണം ഉദ്യോഗാർത്ഥി.
അപേക്ഷിക്കേണ്ട വിധം: rcilab.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ 2022 ജനുവരി 25 മുതൽ ആരംഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി ഏഴാണ്. അക്കാദമിക് മെറിറ്റ്/ എഴുത്തുപരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...