ജയ്പൂര്‍: വാടകഗര്‍ഭധാരണം വഴിയാണ് അമ്മയായത് എന്ന കാരണത്താൽ മാതാവിനു ലഭിക്കേണ്ട പ്രസവാവധിയില്‍ പക്ഷപാതം കാണിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി. അങ്ങനെ സംഭവിച്ചാൽ ഇത് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ജയ്പൂര്‍ ബെഞ്ച് വ്യക്തമാക്കി.
'മാതൃത്വത്തിനുള്ള അവകാശവും പൂര്ണവികാസത്തിനുള്ള ഓരോ കുട്ടിയുടെ അവകാശവും ആര്‍ട്ടിക്കിള്‍ 21-ല്‍ ഉള്‍പ്പെടുന്നുണ്ട്. കുഞ്ഞിനെ ദത്തെടുത്ത അമ്മയ്ക്ക് സര്‍ക്കാര്‍ പ്രസവാവധി നല്‍കുകയും വാടകഗര്ഭധാരണംവഴി കുഞ്ഞുണ്ടായ അമ്മയ്ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് ശരിയല്ല', കോടതി വ്യക്തമാക്കി.
ALSO READ: ഗുരുഗ്രാമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് രണ്ട് മരണം; 29 പേരുടെ നില ഗുരുതരം
സാധാരണ നിലയിൽ അമ്മയായവര്‍, വാടകഗര്‍ഭധാരണത്തിലൂടെ അമ്മയായവര്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണിക്കുന്നത് മാതൃത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും വാടകഗര്‍ഭധാരണത്തിലൂടെ ഉണ്ടായ കുഞ്ഞിനെ മറ്റുള്ളവരുടെ കരുണയ്ക്കു വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ച യുവതി നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.