റയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

റയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തവണ നേരത്തെയാണ് ദീപാവലി സമ്മാനം റയില്‍വേ ജീവനക്കാര്‍ക്ക് എത്തുന്നത്.

Last Updated : Sep 20, 2017, 07:39 PM IST
റയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

ന്യൂഡല്‍ഹി: റയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തവണ നേരത്തെയാണ് ദീപാവലി സമ്മാനം റയില്‍വേ ജീവനക്കാര്‍ക്ക് എത്തുന്നത്.

ബോണസായി 78 ദിവസത്തെ ശമ്പളം ഉത്സവബത്തയായി നല്‍കാനാണ് ക്യാബിനറ്റ് തീരുമാനം. 2016-17 സാമ്പത്തിക വര്‍ഷത്തിലെ 78 ദിവസത്തെ ശമ്പളം അധികമായി നല്‍കുന്നതിനുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

റയില്‍വേ ജീവനക്കാരുടെ ജോലിയിലുള്ള ആത്മാര്‍ഥത വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റേയും കൂടി ഭാഗമായാണ് സര്‍ക്കാര്‍ ഇത്തവണ ദീപാവലി ബോണസ് നേരത്തെയാക്കിയത്.

ഏകദേശം 12.30 ലക്ഷം ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. ദസറ, പൂജ ആഘോഷങ്ങള്‍ക്ക് മുന്‍പായി ജീവനക്കാര്‍ക്ക് ഉത്സവബത്ത ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. അര്‍ഹരായ നോണ്‍ ഗസറ്റഡ് ജീവനക്കാരും ബോനസിന്‍റെ പരിധിയില്‍ വരും.

Trending News