New Delhi : Ghaziabad ൽ വെച്ച് Delhi-Lucknow Shatabdi Express ന് തീപിടിച്ചു. ഏറ്റവും പുറകിലെ ലഗേജ് കമ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തം. ഇന്ന് രാവിലെ ഗാസിയബാദിലെത്തിയപ്പോളാണ് അപകടനം സംഭവിക്കുന്നത്. ആളപായമില്ല. എന്നാൽ അപകട കാരണമെന്താണെന്ന് റെയിൽവെ അധികൃതർ അറിയിച്ചിട്ടില്ല.
Delhi-Lucknow Shatabdi Express catches fire - Watch pic.twitter.com/QmixXnO789
— Zee News English (@ZeeNewsEnglish) March 20, 2021
കഴിഞ്ഞാഴ്ച ഉത്തരാഖണ്ഡിൽ മറ്റൊരു ശതാബ്ദി ട്രെയിനും ഷോർട്ട് സെർക്യൂട്ട് മൂല തീപിടിച്ചുരുന്നു. ഡൽബി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിനായിരുന്നു ഉത്തരഖണ്ഡിലെ കൻസ്രോയിൽ വെച്ച് തീപിടിച്ചത്.
Fire breaks out at the generator car of Shatabdi Express at Ghaziabad railway station. More details awaited. pic.twitter.com/qjgCuSWdMF
— ANI UP (@ANINewsUP) March 20, 2021
രാവിലെ ഏഴ് മണിയോടെയാണ് ജനറേറ്ററും ലഗേജ് കമ്പാർട്ടിമെന്റിന് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ആ രണ്ട് കമ്പാർട്ട്മെന്റുകളെ മറ്റ് ബോഗികളുമായുള്ള ബന്ധം വേർപ്പെടുത്തുകയായിരുന്നുയെന്ന് ചീഫ് ഫയർ ഓഫീസർ സുശിൽ കുമാർ അറിയിച്ചു.
ALSO READ : Railways Starting All Trains : ഉടൻ ആരംഭിക്കുന്ന സർവ്വീസുകൾ ഏതൊക്കെയെന്ന് അറിയാം
കമ്പാർട്ട്മെന്റിനുള്ളിലെ ലഗേജുകൾ പുറത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാൻ വലിയ ശ്രമമാണ് നടക്കുന്നത്. ലഗേജ് പുറത്തെടുത്താൽ ഫോറൻസിക് പഠനത്തിനായി അയച്ച് അപകട കാരണമെന്താണ് മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് നോർത്തേർണ് റെയിൽവെ ജനറൽ മാനേജർ അശുതോഷ് ഗംഗാൽ അറിയിച്ചു.
About 7 am today, generator & luggage compartment of Shatabdi Express caught fire. It was immediately separated from the train. 4 fire tenders doused fire after breaking the window. No casuality, reason unknown on what caused fire, probe underway: Chief Fire Officer Sushil Kumar pic.twitter.com/UWuddlz7UC
— ANI UP (@ANINewsUP) March 20, 2021
തുടർച്ചയായി തീപിടുത്തമുലം ഉണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തിലത്തിൽ കൂടുതൽ സുരക്ഷ ക്രമീകരണം ഉറപ്പാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ ഉത്തരവിറക്കി.
ALSO READ : ട്രയൽ റണ്ണിനിടെ ട്രെയിൻ കയറി നാല് മരണം
കൃത്യം ഒരാഴ്ചയ്ക്ക് മുമ്പാണ് ഡൽഹി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിന് തീപിടിക്കുന്നത്. ഉത്തരഖണ്ഡിലെ കസ്രോക്ക് സമീപം വെച്ച് ഷോർട്ട് സെർക്യൂട്ട് മൂലം തീപിടുത്തം ഉണ്ടായത്. ട്രെയിന്റെ ഒരു കമ്പാർട്ട്മെന്റ് മുഴുവനും തീപിടിച്ച് നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയത് വൻ അപകടം ഒഴുവായത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം. ട്രെയിന്റെ സി-4 കമ്പാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായത്.
നേരത്തെ ജനുവരിയിൽ തിരുവനന്തപുരത്ത് നിന്ന് മംഗലപുരത്തേക്കുള്ള Malabar Expressന് ട്രെയിന് തീപിടിച്ചിരുന്നു. രാവിലെ 7.45ന് കൊല്ലം ഇടവ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു സംഭവം നടന്നത്. ട്രെയിന്റെ എഞ്ചിനോട് ചേർന്ന പാഴ്സൽ ബോഗിലായിരുന്നു തീപിടുത്തം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക