Delhi ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്ക് പിൻവലിച്ചു; നഴ്സിങ് സൂപ്രണ്ടിന്റെ ഉത്തരവ് അറിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ

ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ആശുപത്രിയിൽ മലയാളി നഴ്സുമാർ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 12:16 PM IST
  • നഴ്സിങ് സൂപ്രണ്ട് പുറപ്പെടുവിച്ച സർക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് ആശുപത്രി അധിക‍ൃതർ വ്യക്തമാക്കുന്നത്
  • ഇത്തരത്തിൽ ഒരു സർക്കുലർ ഇറക്കാൻ യാതൊരു നിർദേശവും നൽകിയിട്ടില്ല
  • തങ്ങളുടെ അറിവില്ലാതെയാണ് ഈ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ആശുപത്രി അധികൃ‍തർ വ്യക്തമാക്കി
  • ഉത്തരവ് ഇറക്കിയ നഴ്സിങ് സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന
Delhi ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്ക് പിൻവലിച്ചു; നഴ്സിങ് സൂപ്രണ്ടിന്റെ ഉത്തരവ് അറിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ

ഡൽഹി: ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്ക് (Malayalam Ban) പിൻവലിച്ചു. ഡൽഹി സർക്കാർ ഇടപെട്ടാണ് ഉത്തരവ് പിൻവലിപ്പിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്. ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ആശുപത്രിയിൽ മലയാളി നഴ്സുമാർ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയതിനെതിരെ വ്യാപക പ്രതിഷേധം (Protest) ഉയർന്നിരുന്നു.

ഡൽഹി സർക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും എതിരെയും ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിവാദ ഉത്തരവിനെതിരെ കോൺ​ഗ്രസ്, ബിജെപി നേതാക്കളും രം​ഗത്തെത്തിയിരുന്നു. ബിജെപി നേതാവ് അമിത് മാളവ്യ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. ഡൽഹി സർക്കാർ മലയാളി നഴ്സുമാരോട് മാപ്പ് പറയണമെന്ന് മാളവ്യ ട്വിറ്ററിൽ ആവശ്യപ്പെട്ടു.

ALSO READ: Delhi സർക്കാർ ആശുപത്രിയിൽ മലയാളി നഴ്സുമാർക്ക് മലയാളത്തിൽ സംസാരിക്കുന്നതിന് വിലക്ക്, വിവാദ ഉത്തരവിനെതിരെ കോൺഗ്രസ് നേതാക്കൾ

ഇതേ തുടർന്നാണ് ഡൽഹി സർക്കാർ അടിയന്തരമായി ഇടപെട്ട് ഉത്തരവ് പിൻവലിപ്പിച്ചത്. ഡൽഹി ആരോ​ഗ്യമന്ത്രി (Delhi health minister) നേരിട്ട് ഇടപെട്ടാണ് വിവാദ ഉത്തരവ് പിൻവലിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ നഴ്സിങ് സൂപ്രണ്ട് പുറപ്പെടുവിച്ച സർക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് ആശുപത്രി അധിക‍ൃതർ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഒരു സർക്കുലർ ഇറക്കാൻ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. തങ്ങളുടെ അറിവില്ലാതെയാണ് ഈ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ആശുപത്രി അധികൃ‍തർ വ്യക്തമാക്കി.

ഉത്തരവ് ഇറക്കിയ നഴ്സിങ് സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. ഇവർക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യതയുമുണ്ട്. നേഴ്സിങ് സൂപ്രണ്ടിന്റെ (Nursing superintendent) സ്വന്തം തീരുമാനപ്രകാരം മാത്രമാണ് സർക്കുലർ ഇറക്കിയതെന്നാണ് ആശുപത്രി അധികൃതരും ‍ഡൽഹി സർക്കാരും വ്യക്തമാക്കുന്നത്.

ALSO READ: Saudi Arabia: സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

മലയാളി നഴ്സുമാർ ഡ്യൂട്ടി സമയത്ത് പരസ്പരം മലയാളത്തിൽ സംസാരിക്കരുതെന്നാണ് നേഴ്സിങ് സൂപ്രണ്ടിന്റെ ഒപ്പോടുകൂടിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഡ്യൂട്ടി സമയത്ത് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ മാത്രമേ സംസാരിക്കാവൂവെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. മലയാളി നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മറ്റ് ജീവനക്കാർക്കും രോ​ഗികൾക്കും മനസിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കുലർ ഇറക്കിയത്. എന്നാൽ രോ​ഗികളോടും മറ്റ് ജീവനക്കാരോടും തങ്ങൾ ഇം​ഗ്ലീഷിലോ ഹിന്ദിയിലോ ആണ് സംസാരിക്കുന്നതെന്ന് നഴ്സുമാർ വ്യക്തമാക്കി. മലയാളി നഴ്സുമാർ ഡ്യൂട്ടി സമയത്ത് മലയാളത്തിൽ സംസാരിക്കുന്നുവെന്ന് പരാതി ലഭിച്ചിരുന്നുവെന്നും നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

വിവാദ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ശശി തരൂർ എംപി വിവാദ സർക്കുലറിനെതിരെ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. തുടർന്ന് ജയറാം രമേശ്, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി തുടങ്ങിയ കോൺ​ഗ്രസ് നേതാക്കളും സർക്കുലറിനെതിരെ രം​ഗത്ത് വന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഭവത്തിൽ പ്രതിഷേധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News