#DelhiElectionResult: ഭരണമുറപ്പിച്ച് ആം ആദ്മി; പുതു ചരിത്രം രചിച്ച് കെജരിവാള്‍

കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.   

Last Updated : Feb 11, 2020, 02:02 PM IST
  • കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.
#DelhiElectionResult: ഭരണമുറപ്പിച്ച് ആം ആദ്മി; പുതു ചരിത്രം രചിച്ച് കെജരിവാള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന 70 സീറ്റില്‍ 57 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ് ആംആദ്മി പാര്‍ട്ടി. 

കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.  അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

13 സീറ്റില്‍ ബിജെപി ലീഡ് നേടിയതായാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന്‍ സീറ്റുകൊണ്ട് ബിജെപിയ്ക്ക് തൃപ്തിപ്പെടെണ്ടി വന്നിരുന്നു. 

ഒരു മാസത്തെ ശക്തമായ പ്രചാരണത്തിനൊടുവില്‍ ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി വിധിയെഴുതിയത്. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ഏറെ പ്രതീക്ഷയോടെയാണ് വിധിയെ കാത്തിരിക്കുന്നത്. 

ആകെ സീറ്റ്: 70

ലീഡ് നില

ആം ആദ്മി പാര്‍ട്ടി -57

ബി.ജെ.പി -13

കോണ്‍ഗ്രസ്സ് -0

മറ്റുള്ളവ- 0

Trending News