Covid Vaccination: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും

ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മൂന്നാം ഘട്ട വാക്‌സിനേഷന് മുന്നോടിയായി വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 1, 2021, 10:37 AM IST
  • മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിക്കാനിരിക്കെ നിരവധി സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമം ചൂണ്ടി രംഗത്തെത്തിയിരുന്നു.
  • നിലവിൽ ഒരു കോടി വാക്‌സിൻ ഡോസുകൾ സ്റ്റോക്കുണ്ടെന്നും മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിക്കാൻ തടസങ്ങളിലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
  • കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ വെള്ളിയാഴ്ച്ച പറഞ്ഞത് പ്രകാരം ഇതുവരെ 2.45 ജനങ്ങൾ ഇത് വരെ കോവിന് പോർട്ടൽ വഴി കോവിഡ് വാക്‌സിനേഷനായിരജിസ്റ്റർ ചെയ്‌ത്‌ കഴിഞ്ഞു.
  • ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മൂന്നാം ഘട്ട വാക്‌സിനേഷന് മുന്നോടിയായി വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നിരുന്നു.
Covid Vaccination: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും

New Delhi: കോവിഡ് (Covid 19) രോഗബാധ രൂക്ഷമായ  സാഹചര്യത്തിൽ ഇന്ന് മുതൽ രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുകയാണ്. മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിക്കാനിരിക്കെ നിരവധി സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമം ചൂണ്ടി രംഗത്തെത്തിയിരുന്നു. എന്നാൽ നിലവിൽ ഒരു കോടി വാക്‌സിൻ ഡോസുകൾ സ്റ്റോക്കുണ്ടെന്നും മൂന്നാം ഘട്ട വാക്‌സിനേഷൻ ആരംഭിക്കാൻ തടസങ്ങളിലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ വെള്ളിയാഴ്ച്ച പറഞ്ഞത് പ്രകാരം ഇതുവരെ 2.45  ജനങ്ങൾ ഇത് വരെ കോവിന്  പോർട്ടൽ വഴി കോവിഡ് വാക്‌സിനേഷനായി (Vaccination) രജിസ്റ്റർ ചെയ്‌ത്‌ കഴിഞ്ഞു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മൂന്നാം ഘട്ട വാക്‌സിനേഷന് മുന്നോടിയായി വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നിരുന്നു.

ALSO READ: Covid Vaccine: മുംബൈ 3 ദിവസത്തേക്ക് വാക്‌സിനേഷൻ നിർത്തി വെച്ചു; വാക്‌സിൻ ക്ഷാമമെന്ന് ഉദ്യോഗസ്ഥർ

എന്നാൽ കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ 16.33 കോടിയിൽ കൂടുതൽ വാക്‌സിൻ (Vaccine) ഡോസുകൾ സംസ്ഥാനങ്ങൾക്കും യൂണിയൻ ടെറിറ്ററികൾക്കും ഇതിനോടാണ് ത്തന്നെ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ഒരു കോടിയോളം ഡോസ് വാക്‌സിൻ സ്റ്റോക്ക് ഉണ്ടെന്നും ആദ്ദേഹം പറഞ്ഞു.

ALSO READ: Covid 19 Crisis: കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രശ്‌നങ്ങൾ അറിയിക്കുമ്പോൾ അടിച്ചമർത്താൻ സംസ്ഥാനങ്ങൾ ശ്രമിക്കരുതെന്ന് Supreme Court

ഡൽഹിയിൽ (Delhi) വാക്‌സിൻ സ്റ്റോക്ക് എത്തുമ്പോൾ അറിയിക്കാമെന്നും വാക്‌സിനേഷൻ സെന്ററുകളിലേക്ക് എത്തേണ്ടതില്ലെന്നും ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. മാത്രമല്ല അടുത്ത രണ്ട മാസവും 67 ലക്ഷം ഡോസ് വാക്‌സിൻ വീതം വേണമെന്ന് കമ്ബനികളോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്
ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News