Mumbai: ആശ്വാസ വാര്‍ത്തയുമായി മുംബൈ. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ മുംബൈ മഹാനഗരം.
കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍,
367 പേര്‍ക്ക് പുതുതായി മുംബൈയില്‍ കോവിഡ് (Covid-19) സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വളരെ കുറഞ്ഞിട്ടുണ്ട്. 1.27% ആണ് നിലവില്‍ TPR. നിലവില്‍ 5030 ആക്ടീവ് കേസുകള്‍ മാത്രമാണ് മുംബൈയിലുള്ളത്.
Also Read: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 7,500ൽ അധികം പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10.33%
അതേസമയം, നഗരത്തില്‍ കോവിഡ് പരിശോധന വ്യാപകമായി നടക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,600 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് നഗരത്തില്‍ കണ്ടെയിന്‍മെന്‍റ് സോണുകള്‍ ഇല്ല. 50 കെട്ടിടങ്ങള്‍ മാത്രമാണ് സില്‍ ചെയ്തിട്ടുള്ളത്.
Also Read: India COVID Update : രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുറവ്; 14,146 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
അതേസമയം, മഹാരാഷ്ട്രയില്‍ ആകെ 1,715 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. സംസ്ഥാനത്താകെ 29 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 16 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കോവിഡ് വ്യാപന നിരക്കിലേയ്ക്കാണ് മഹാരാഷ്ട്ര എത്തിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...