ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. പശ്ചിമബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒരു ലോക്സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലെ അൻസോളിലെ ലോക്സഭാ മണ്ഡലം, ബല്ലിഗുഞ്ചെ നിയമസഭാ മണ്ഡലം എന്നിവിടങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കും. ഛത്തീസ്ഗഡിലെ ഖൈരാഗഡ്, ബിഹാറിലെ ബോചഹൻ, മഹാരാഷ്ട്രയിലെ കോലാപൂർ നോർത്ത് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും.
മാർച്ച് 24 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. 25 ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 28 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ഏപ്രിൽ 12ന് വോട്ടെടുപ്പും ഏപ്രിൽ 16ന് വോട്ടെണ്ണലും നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...