പാറ്റ്ന : ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാലസഖ്യം അധികാരത്തിലേറി. സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ രാഷ്ട്രീയ ജനതദൾ നേതാവ് തേജസ്വി യാദവ് മന്ത്രിസഭ ഉപമുഖ്യമന്ത്രിയാകും. രാജ്ഭവനിൽ വെച്ച് നടന്ന് ചടങ്ങിൽ നിതീഷിനും തേജസ്വിക്കും ഗവർണർ ഫാഗു സിങ് ചൗഹാൻ സത്യവാചകം ചൊല്ലികൊടുത്തു. ഓഗസ്റ്റ് 9ന് ഇന്നലെയാണ് ജെഡിയു നേതാവ് നിതീഷ് കുമാർ ബിജെപിയുടെ എൻഡിഎ സഖ്യം വിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജി സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ വിശാലസഖ്യവുമായി ചേർന്ന് നിതീഷും തേജസ്വിയും സർക്കാർ രൂപീകരണത്തിന് ഗവർണറോട് അവകാശം ഉന്നയിക്കുകയും ചെയ്തു. ജെഡിയു, ആർജെഡിക്ക് പുറമെ കോൺഗ്രസ്, ഇടത് പാർട്ടികൾ ചേർന്നാണ് വിശാലസഖ്യം രൂപീകരിച്ചിരിക്കുന്നത്.
ബിഹാറിൽ രണ്ടാം തവണയാണ് മഹാ സഖ്യം സർക്കാർ രൂപീകരിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം രണ്ടാം തവണയാണ് സംസ്ഥാനത്ത് മഹാസഖ്യം സർക്കാർ രൂപീകരിക്കാൻ പോകുന്നത്. ഏഴ് പാർട്ടികൾ ഉൾപ്പെടുന്ന ബിഹാറിലെ മഹാസഖ്യത്തിന്റെ പുതിയ സർക്കാരിന് 164 എംഎൽഎമാരുടെ പിന്തുണ ലഭിക്കും. ഇവരിൽ ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്ക് 79, നിതീഷ് കുമാറിന്റെ ജെഡിയുവിന് 45, കോൺഗ്രസ് 19, സിപിഐ എംഎൽ 12, ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം നാല്, സിപിഎം രണ്ട്, സിപിഐ രണ്ട്, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയാണ് ലഭിക്കുക. അതേസമയം, ഇതുവരെ ഭരണത്തിൽ പങ്കാളികളായ 77 ബിജെപി എംഎൽഎമാർ പ്രതിപക്ഷത്തിരിക്കും. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ തന്നെ പ്രതിഷേധങ്ങൾക്ക് തുടക്കമിടാനാണ് ബിജെപിയുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി പുതിയ സർക്കാരിനെതിരെ ബിജെപി മഹാധർണ്ണ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തുക.
ALSO READ : Priyanka Gandhi: പ്രിയങ്ക ഗാന്ധിയ്ക്ക് കോവിഡ്, മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണ
അഗ്നിപഥ് പദ്ധതിയെ തുടർന്ന് ബിഹാറിൽ ഉടലെടുത്ത സംഘർഷത്തിന് പിന്നാലെയാണ് എൻഡിഎ സഖ്യത്തിനുള്ളിൽ ജെഡിയുവും ബിജെപിയും തമ്മിലുള്ള അകൽച്ച പുറത്ത് വന്നത്. ബിഹാറിൽ ജെഡിയുവിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ജെഡിയുവിന്റെ വോട്ട് വിഭജിക്കാൻ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് ബിജെപി പിന്തുണ നൽകിയെന്ന് ജെഡിയു ആരോപിച്ചു. എൽജെപിക്ക് സീറ്റൊന്നും ലഭിച്ചില്ലെങ്കിലും ജെഡിയുവിന്റെ വോട്ട് വിഭജിക്കാൻ ഇത് കാരണമായി. ഇതിനെ തുടർന്ന് ജെഡിയുവിന്റെ സീറ്റ് 45 ആയി കുറഞ്ഞു.
#WATCH Bihar CM Nitish Kumar and Deputy CM Tejashwi Yadav greet each other after the oath-taking ceremony, in Patna pic.twitter.com/fUlTz9nGHS
— ANI (@ANI) August 10, 2022
മുൻ ജെഡിയു ദേശീയ അധ്യക്ഷൻ അർസിപി സിങ്ങിന്റെ രാജിക്ക് പിന്നാലെ എൻഡിഎക്കുള്ളിൽ കലഹം ഉടലെടുക്കുന്നത്. ബിജെപി അടുത്ത ബന്ധം സ്ഥാപിക്കുന്ന സിങ്ങിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം നിലനിർത്തുന്നതിന് വേണ്ടി രാജ്യസഭയിലേക്ക് മത്സരിക്കാൻ വീണ്ടും നാമനിർദേശം സമർപ്പിക്കാത്തതിനെ തുടർന്നാണ് നിതീഷ് ദേശീയ അധ്യക്ഷൻ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുക