Washington: ഇന്ത്യയിൽ കോവിഡ് (Covid 19) രോഗബാധ ഗുരുതരമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും എത്തിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവർ ഞായറാഴ്ച്ച അറിയിച്ചു. ഇന്ത്യയിലെ നിലവിലെ സാഹചര്യം വളരെയധികം ആശങ്കയുണ്ടാകുന്നതാണെന്നും ഇതിൽ നിന്നും ഇന്ത്യയ്ക്ക് രക്ഷനേടാൻ ഉള്ള പിന്തുണകൾ നല്കാൻ യുഎസ് തയ്യാറായി കൊണ്ടിരിക്കയാണെന്നും ഉടൻ തന്നെ സഹായം എത്തിക്കുമെന്നും ജേക്ക് സള്ളിവൻ അറിയിച്ചു.
The U.S. is deeply concerned by the severe COVID outbreak in India. We are working around the clock to deploy more supplies and support to our friends and partners in India as they bravely battle this pandemic. More very soon.
— Jake Sullivan (@JakeSullivan46) April 25, 2021
ഇന്ത്യയിലെ തങ്ങളുടെ സഹപ്രവർത്തകരുമായി ചർച്ച നടത്തി കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ കൂടുതൽസൗകര്യങ്ങൾ ഇന്ത്യയിൽ എത്തിക്കുമെന്നും യുഎസ് (US) സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്കും, അവിടത്തെ ആരോഗ്യ പ്രവർത്തകർക്കും തങ്ങളുടെ പിന്തുണ ഉടൻ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Our hearts go out to the Indian people in the midst of the horrific COVID-19 outbreak. We are working closely with our partners in the Indian government, and we will rapidly deploy additional support to the people of India and India's health care heroes.
— Secretary Antony Blinken (@SecBlinken) April 25, 2021
ലോകത്തെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കുകളാണ് ഇന്ത്യയിൽ (India) ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിദിനം മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകളാക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്. 3.49 ലക്ഷം പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറുകളിൽ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ALSO READ: ബാഗ്ദാദിലെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ തീപിടിത്തം; 23 മരണം
ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം ഉണ്ടാകുന്ന മരണങ്ങളുടെ നിരക്കും വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 2,767 പേരാണ്. രാജ്യത്ത് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ കഴിയാത്ത വിധം ഉയർന്ന് കൊണ്ടിരിക്കുകകയാണ്. ഡൽഹിയിലും (Delhi) മഹാരാഷ്ട്രയിലും കർണാടകയിലും ഓക്സിജൻ ക്ഷാമം വൻതോതിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിൻറെ ഇന്ത്യൻ വാരിയന്റ് ശക്തി പ്രാപിക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയും കുറവല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.