Air fare: ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കും

ഏപ്രില്‍ 1 മുതല്‍  വിമാനയാത്ര നിരക്കില്‍ നേരിയ വര്‍ദ്ധനവ്,  

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 04:43 PM IST
  • ഏപ്രില്‍ 1 മുതല്‍ വിമാനയാത്ര നിരക്കില്‍ നേരിയ വര്‍ദ്ധനവ്,
  • വിമാന സുരക്ഷാ ഫീസ് ( Air security fee - ASF), വര്‍ധിപ്പിച്ചതാണ് വിമാന യാത്രാ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.
  • ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ദ്ധിപ്പിച്ച നിരക്ക്.
Air fare: ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കും

New Delhi: ഏപ്രില്‍ 1 മുതല്‍  വിമാനയാത്ര നിരക്കില്‍ നേരിയ വര്‍ദ്ധനവ്,  

വിമാന സുരക്ഷാ ഫീസ്  ( Air Security Fee - ASF), വര്‍ധിപ്പിച്ചതാണ് വിമാന യാത്രാ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.  ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ്  വര്‍ദ്ധിപ്പിച്ച നിരക്ക്. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (Directorate General of Civil Aviation - DGCA) വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം,  രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജോലിക്കാര്‍, UN സമാധാന സേനയുടെ ഭാഗമായി യാത്രചെയ്യുന്നവര്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ദ്ധന  ബാധകമല്ല.  

Also read: PAN-Aadhaar Link: 2 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ്( CISF) വിമാന യാത്ര, എയര്‍പോര്‍ട്ട് സുരക്ഷ എന്നീ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News