World Alzheimer's Day 2020: ഓർമ്മകൾ മങ്ങി തുടങ്ങുമ്പോൾ..

തലച്ചോറിനെ ബാധിക്കുന്ന അതുവഴി ഓർമ്മ ശക്തി, ചിന്താശേഷി,  യുക്തി എന്നിവ പതിയെ പതിയെ കുറയുന്ന ഒരു രോഗമാണ് ഈ മറവി രോഗം അല്ലെങ്കിൽ അൽഷിമേഴ്സ് (Alzheimers disease).    

Written by - Ajitha Kumari | Last Updated : Sep 21, 2020, 07:39 PM IST
  • അൽഷിമേഴ്സ് അതായത് മറവി രോഗം എന്ന് പറയുന്നത് ഒരു മസ്തിഷ്ക രോഗമാണ്. ഈ രോഗം പതിയെ പതിയെ നമ്മുടെ ഓർമ്മകളെ തുടച്ചുമാറ്റുന്നു എന്നുതന്നെ പറയാം.
  • പ്രായമേറുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ഈ മറവിരോഗം (Alzheimers disease).
World Alzheimer's Day 2020: ഓർമ്മകൾ മങ്ങി തുടങ്ങുമ്പോൾ..

അൽഷിമേഴ്സ് അതായത് മറവി രോഗം എന്ന് പറയുന്നത് ഒരു മസ്തിഷ്ക രോഗമാണ്.  ഈ രോഗം പതിയെ പതിയെ നമ്മുടെ ഓർമ്മകളെ തുടച്ചുമാറ്റുന്നു എന്നുതന്നെ പറയാം.  പ്രായമേറുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ഈ മറവിരോഗം (Alzheimers disease). ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലെങ്കിലും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നത് അയാൾക്ക് നല്ല ചികിത്സ നേടാനും അതുവഴി തലച്ചോറിന്റെ പ്രവർത്തനം, സ്വന്തമായിട്ടുള്ള പ്രവർത്തനം, മാനസികാരോഗ്യം എന്നിവ കൂട്ടുന്നതിനും സഹായിക്കും.  

Also read: 75 ദിവസം, കോമയില്‍ നിന്ന് ജീവിതത്തിലേക്ക്; മത്സ്യവ്യാപാരിയുടെ COVID 19 അതിജീവനം

തലച്ചോറിനെ ബാധിക്കുന്ന അതുവഴി ഓർമ്മ ശക്തി, ചിന്താശേഷി,  യുക്തി എന്നിവ പതിയെ പതിയെ കുറയുന്ന ഒരു രോഗമാണ് ഈ മറവി രോഗം അല്ലെങ്കിൽ അൽഷിമേഴ്സ് (Alzheimers disease).  ഇതോടെ ഈ രോഗം ബാധിക്കുന്ന ആൾക്ക് തന്റെ ദൈനംദിന ജീവിത കാര്യങ്ങളിൽ പോലും ഏർപ്പെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ വരും.  മിക്കവാറും ഈ രോഗം വരുന്നത് 60 വയസോ അതിൽ കൂടുതലോ ഉള്ളവരിലാണ്.  പക്ഷേ അവരിൽ തന്നെ ഈ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ കണ്ടുവരുന്നത് 40 നും 50 നും ഇടയ്ക്കുള്ള പ്രായത്തിലാണ്.  ആ സമയം നമ്മൾ ശരിയ്ക്കും ഇത് ശ്രദ്ധിക്കാറ് പോലുമില്ല എന്നത് ഒരു സത്യമാണ്.  നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട് നമ്മുടെ ഓർമ്മയ്ക്ക് ചെറിയ മങ്ങൽ ഉണ്ടോയെന്ന് എന്നാലും അത് കാര്യമാക്കാതെ നമ്മൾ അടുത്ത കാര്യങ്ങളിലേക്ക് പോകുന്നു.   

മറവി രോഗം എന്നത് അധിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഒരു സാധാരണ രോഗമായി ഇപ്പോൾ മാറുകയാണ്.  ഈ അസുഖത്തിന്റെ ആഴം കൂടുന്തോറും ആ വ്യക്തിയ്ക്ക് ഉണ്ടാകുന്ന ആഘാതം വളരെ വലുതാണ്.  തന്റെ ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ എന്ന് പറയുന്നത് ഓർമ്മിക്കുമ്പോൾ പോലും നമുക്ക് സഹിക്കാൻ പറ്റില്ല.    

Also read: ശബ്ദമില്ലാതെ അധ്യാപനം, ഒടുവില്‍ Cancerന് കീഴടങ്ങി; ഡോ. ക്യൂരിയസ് ബാരെയ്ക്ക് വിട

ഈ രോഗത്തെക്കുറിച്ച് അല്ലെങ്കിൽ രോഗത്തിന്റെ അവസ്ഥയെക്കുറിച്ച് മലയാളികൾ കൂടുതൽ വ്യക്തമായി മനസിലാക്കിയത് ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര (Thanmathra) എന്ന ചിത്രത്തിലൂടെയാണ് എന്ന് വേണമെങ്കിൽ പറയാം.  ഈ ചിത്രം മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല.  അത്ര നല്ല രീതിയിലാണ് ബ്ലെസിയുടെ സംവിധാനവും മോഹനലാലിന്റെ അഭിനയവും.  ഈ രോഗത്തിന്റെ കാഠിന്യം വളരെ തൻമയത്തത്തോടെയാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.   

അൽഷിമേഴ്സ് അല്ലെങ്കിൽ മറവി രോഗത്തിന്റെ ചില ലക്ഷണങ്ങൾ ചുവടെ ചേർക്കുന്നു;

അൽഷിമേഴ്സ് എന്ന രോഗത്തിന്റെ പ്രത്യേകത എന്നത് ഓർമ്മശക്തി നഷ്ടപ്പെടുക എന്നതാണ്.  അത് ചിലപ്പോൾ തുടങ്ങുന്നത് നിങ്ങൾ നിങ്ങളുടെ തന്നെ ഓരോ സാധനങ്ങളും എവിടെയാണ് വച്ചത് എന്ന് മറന്നുപോകുകയോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ ഫോൺ നമ്പർ മറന്നുപോകുകയോ അതുപോലെതന്നെ ഓർമ്മിച്ചിരുന്ന ചില പ്രധാനപ്പെട്ട തീയതികൾ മറന്നുപോകുക ചെയ്യുന്നതിലൂടെയാണ്.  

അൽഷിമേഴ്സ്  രോഗമുള്ള ഒരാൾ മിക്കപ്പോഴും ആശയക്കുഴപ്പത്തിലാകുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുന്നു.  ചില സമയത്ത് നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യം തന്നെ ഇടയ്ക്ക് വച്ച് മറന്നുപോകുക.  എന്തു കാര്യത്തിനാണോ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയത് എന്ന് മറന്നുപോകുക അതുവഴി നമ്മൾ തന്നെ ടെൻഷൻ ആകുന്ന അവസ്ഥയിലേക്ക് മാറുന്നു. 

Also read: ടെക്സ്റ്റിംഗില്‍ ലേശം മോശമായാലെന്താ.. ഇവരിലും സ്ത്രീകൾ ആഗ്രഹിക്കുന്ന ഗുണങ്ങളുണ്ട്

അൽഷിമേഴ്സ്  രോഗമുള്ള (Alzheimers disease)  ഒരാൾക്ക് തന്റെ ചുറ്റും എന്താണ് നടക്കുന്നതെന്നോ അല്ലെങ്കിൽ നടന്നതെന്നോ ഓർമ്മിച്ചെടുക്കാനും വലിയ ബുദ്ധിമുട്ടാകും.  അതുപോലെതന്നെ സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യം പൂർത്തിയാക്കാനും ഇവർക്ക് കഴിയാതെ വരും.  അതായത് ഇവർക്ക് ആശയവിനിമയം നടത്താനും സംഭാഷണം നടത്താനും ബുദ്ധിമുട്ടാകും.    

മസ്തിഷ്ക കോശങ്ങൾ ക്ഷയിക്കുന്നതാണ് ഇവർക്ക് സാധാരണ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടില്ലാതാകുന്നതിന്റെ കാരണം. ഇതിലൂടെ ഇവർക്ക് പല അബദ്ധങ്ങളും ഉണ്ടാകും.    അതായത് തെറ്റായ തീരുമാനങ്ങൾ എടുക്കുകയോ അതുവഴി സാമ്പത്തിക നഷ്ടമോ ഒക്കെ വരുത്തി വയ്ക്കുന്നതിനോ ഇടയാകും.  സത്യം പറഞ്ഞാൽ താൻ ആരാണ് എന്നുതന്നെ അറിയാൻ പാടില്ലാത്ത ഒരു അവസ്ഥയിലേക്ക് ഇവർ എത്തിച്ചേരുമെന്ന് ചുരുക്കം.  അതുകൊണ്ടുതന്നെ അൽഷിമേഴ്സ്  രോഗമുള്ള ഒരാൾക്ക്  ഈ സമയം അധിക ഭയം, ഉത്കണ്ഠ, ദേഷ്യം, ആശയക്കുഴപ്പം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകും.  അതിനാൽ മറവി രോഗമുള്ളവർക്ക് ആവശ്യത്തിൽ കൂടുതൽ സ്നേഹവും പരിഗണനയും പരിചരണവും നമ്മൾ നൽകണം.

Trending News