Kiwi Benefits: ശരീരഭാരം കുറയ്ക്കാൻ കിവി നല്ലതോ? അറിയാം ഇക്കാര്യങ്ങൾ

Weight Loss With Kiwi: ശരീരഭാരം കുറയ്ക്കാൻ സമീകൃതാഹാരം, ശാരീരിക വ്യായാമം, മതിയായ ഉറക്കം എന്നിവ ആവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 10:06 AM IST
  • കിവി പഴത്തിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു
  • ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
  • ഫൈബർ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു
  • നാരുകൾ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുന്നു
Kiwi Benefits: ശരീരഭാരം കുറയ്ക്കാൻ കിവി നല്ലതോ? അറിയാം ഇക്കാര്യങ്ങൾ

ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാ​ഗമായി കിവി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ കിവി ഉൾപ്പെടുത്തുമ്പോൾ ഇവയുടെ അളവ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കിവികൾ ഒരു ലഘുഭക്ഷണമായോ സാലഡുകൾ, സ്മൂത്തികൾ എന്നിവയിൽ ചേർത്തോ കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ഈ സിട്രസ് ഫലം ​ഗുണം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

കലോറി കുറവ്: കിവി പഴത്തിൽ കലോറി താരതമ്യേന കുറവാണ്. ഇത് കലോറി നിയന്ത്രിത ഭക്ഷണക്രമത്തിൽ ചേർക്കാവുന്നതാണ്. ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 40-50 കലോറിയാണ് അടങ്ങിയിരിക്കുന്നത്.

നാരുകൾ: കിവി പഴത്തിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഫൈബർ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നാരുകൾ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുന്നു.

ALSO READ: പ്രായം മുപ്പത് പിന്നിട്ടോ? സ്ത്രീകൾക്ക് ശരീരഭാരം കുറയ്ക്കാൻ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

ഉയർന്ന ജലാംശം: കിവി പഴത്തിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഉയർന്ന ജലാംശം ഉള്ള ഭക്ഷണങ്ങൾ കലോറി ഉപഭോ​ഗം കുറയ്ക്കാൻ സഹായിക്കും. കാരണം അവ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

അവശ്യ പോഷകങ്ങളാൽ സമ്പന്നം: കലോറി കുറവാണെങ്കിലും, കിവി പഴം അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. അവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ കെ, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും കിവി പഴത്തിൽ അടങ്ങിയിരിക്കുന്നു.

പ്രീബയോട്ടിക്സ്: ഇൻസുലിൻ, ഫൈബർ തുടങ്ങിയ പ്രീബയോട്ടിക് സംയുക്തങ്ങൾ കിവി പഴത്തിൽ അടങ്ങിയിട്ടുണ്ട്. കിവി മെച്ചപ്പെട്ട ഉപാപചയ പ്രവർത്തനം ഉൾപ്പെടെ വിവിധ ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു.

ALSO READ: കുട്ടികളുടെ ഭക്ഷണത്തിൽ വാൾനട്ട് ചേർക്കാം; നിരവധിയാണ് ​ഗുണങ്ങൾ

ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ : വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയുൾപ്പെടെയുള്ള ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കിവി. ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ ആൻ്റി ഓക്‌സിഡൻ്റുകൾ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ സമീകൃതാഹാരം, ശാരീരിക വ്യായാമം, മതിയായ ഉറക്കം എന്നിവ ആവശ്യമാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News