Vitamin B6 Foods: വിറ്റാമിൻ ബി6 ശരീരത്തിന് പ്രധാനം; ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും

Blood Production: രക്തത്തിൻ്റെ ഉത്പാദനം മികച്ചതായി നിലനിർത്താനും വിളർച്ചയിൽ നിന്ന് സംരക്ഷിക്കാനും ശരീരത്തിൽ വിറ്റാമിൻ ബി6 ആരോഗ്യകരമായ അളവിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2024, 05:03 PM IST
  • വിറ്റാമിൻ ബി 6ൻ്റെ സ്വാഭാവിക ഉറവിടമാണ് പാൽ
  • ഒരു കപ്പ് പശുവിൻ പാലിൽ നിങ്ങളുടെ പ്രതിദിന വിറ്റാമിൻ ബി6 ആവശ്യത്തിൻ്റെ 5 ശതമാനം ഉണ്ട്
  • എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന വിറ്റാമിൻ ബി 12, കാത്സ്യം എന്നിവയും പാലിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു
Vitamin B6 Foods: വിറ്റാമിൻ ബി6 ശരീരത്തിന് പ്രധാനം; ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും

ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി6 അത്യന്താപേക്ഷിതമാണ്. രക്തത്തിലേക്ക് ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിൻ എന്ന് വിളിക്കപ്പെടുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീൻ്റെ ഉത്പാദനമാണ് ഇതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പങ്ക്.

രക്തത്തിൻ്റെ ഉത്പാദനം മികച്ചതായി നിലനിർത്താനും വിളർച്ചയിൽ നിന്ന് സംരക്ഷിക്കാനും ടിഷ്യൂകൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിറ്റാമിൻ ബി6 ആരോഗ്യകരമായ അളവിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം 1.3 മുതൽ 2.0 മില്ലിഗ്രാം വരെ വിറ്റാമിൻ ബി6 ആവശ്യമാണ്. ഇതിൽ പ്രായത്തെയും ലിം​ഗഭേദതത്തെയും അടിസ്ഥാനപ്പെടുത്തിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. വിറ്റാമിൻ ബി 6 അടങ്ങിയ ഭക്ഷണങ്ങൾ ‍ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി 6 അളവ് വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിനും രക്തത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ​ഗുണം ചെയ്യുകയും ചെയ്യും.

ALSO READ: ശരീരഭാരം കുറയ്ക്കുന്നത് വെല്ലുവിളിയാണോ? ഈ ഭക്ഷണങ്ങൾ അത് എളുപ്പമാക്കും

വിറ്റാമിൻ ബി 6ൻ്റെ സ്വാഭാവിക ഉറവിടമാണ് പാൽ. ഒരു കപ്പ് പശുവിൻ പാലിൽ നിങ്ങളുടെ പ്രതിദിന വിറ്റാമിൻ ബി6 ആവശ്യത്തിൻ്റെ 5 ശതമാനം ഉണ്ട്. എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന വിറ്റാമിൻ ബി 12, കാത്സ്യം എന്നിവയും പാലിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.

മുട്ടയിൽ വിറ്റാമിൻ ബി 6, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു മുട്ട കഴിക്കുന്നത് വിറ്റാമിൻ ബി6ൻ്റെ ദൈനംദിന ആവശ്യത്തിൻ്റെ 5 ശതമാനം നൽകുന്നു. കൂടാതെ 8 ഗ്രാം പ്രോട്ടീനും നൽകുന്നതിൽ മുട്ട ഒരു പോഷകാഹാരമാണ്.

ചിക്കൻ ലിവർ, രക്ത ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചിക്കൻ കരളിൽ പ്രോട്ടീൻ, ഫോളേറ്റ്, വിറ്റാമിൻ ബി6, ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിക്കൻ കരളിലെ വിറ്റാമിൻ ബി6 ശരീരത്തെ പ്രോട്ടീൻ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നു.

ALSO READ: ഭക്ഷണത്തിൽ നിന്ന് കറിവേപ്പില എടുത്ത് കളയാൻ വരട്ടെ! ഈ ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

മധുരക്കിഴങ്ങ്, വിറ്റാമിൻ ബി6 സമ്പുഷ്ടമായ ഭക്ഷണമാണ്. ഇത് ദൈനംദിന വിറ്റാമിൻ ബി6 ആവശ്യകതയുടെ 15 ശതമാനം നൽകുന്നു. ഇവയിൽ ഫൈബർ, മഗ്നീഷ്യം, വിറ്റാമിൻ എ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൈക്കോജൻ്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

അവോക്കാഡോയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 6 അടങ്ങിയിരിക്കുന്നു. അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഇവ. അവോക്കാഡോയിൽ 0.4 മില്ലിഗ്രാം വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News