നമ്മുടെ നാട്ടില്‍ വളരെ സാധാരണയായി കാണപ്പെടുന്നൊരു വഴിയോര കച്ചവടമാണ് പഞ്ഞിമിഠായി. കുട്ടികള്‍ തന്നെ പ്രധാനമായും ഇതിന്‍റെ ഉപഭോക്താക്കള്‍. കഴിഞ്ഞ ദിവസം പഞ്ഞിമിഠായിയെ കുറിച്ച് പുറത്തുവന്നൊരു വാര്‍ത്ത ഏവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ഞിമിഠായി വില്‍പന നിരോധിച്ചു എന്നതാണ് വാര്‍ത്ത.
പുതുച്ചേരിയിലാണ് സംഭവം. പഞ്ഞിമിഠായി നിര്‍മാണത്തില്‍ വിഷകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് നിരോധനം. തുണികള്‍, പേപ്പര്‍, ലെദര്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാം നിറം നല്‍കുന്നതിന് ഉപയോഗിക്കുന്നതാണ് 'റോഡമിൻ ബി'. എന്നാലിത് ഭക്ഷണസാധനങ്ങള്‍ക്കും നിറം നല്‍കാന് ഉപയോഗിക്കുകയാണ്. ഇത് പതിവായി ശരീരത്തിലെത്തിയാല്‍ ക്രമേണ നമ്മെ അത് പ്രതികൂലമായി ബാധിക്കും.
കരളിന്‍റെ ആരോഗ്യം തകരാറിലാക്കാനും, ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കാനുമെല്ലാം 'റോഡമിൻ ബി' കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പഞ്ഞിമിഠായിയില്‍ റോഡമൈന്‍-ബി എന്ന ടോക്‌സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനം . തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
കേരളത്തിൽ കൊല്ലത്തടക്കം വിൽപ്പന നടത്തിയ പഞ്ഞി മിഠായിയിൽ ഇത്തരത്തിൽ റോഡമിൻ ബി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കൊല്ലത്തും പലയിടത്തും പഞ്ഞി മിഠായി വിൽപ്പന നിരോധിച്ചിരുന്നു. നിലവിൽ കർശന പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.