PCOS: പിസിഒഎസ് അല്ലെങ്കിൽ പ്രമേഹം ഉണ്ടെങ്കിൽ ചോറ് കഴിക്കാമോ?

PCOS: ലോകത്തിൽ പത്തിൽ ഒരു സ്ത്രീക്കും ഇന്ത്യയിൽ അഞ്ചിൽ ഒരു സ്ത്രീക്കും പിസിഒഎസ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 07:06 PM IST
  • ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്)
  • ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അസഹനീയമായ വേദന, ക്രമം തെറ്റിയ ആർത്തവം, അമിതവണ്ണം, മുടി കൊഴിച്ചിൽ, മുഖക്കുരു, വന്ധ്യത, അമിതമായ രോമവളർച്ച തുടങ്ങി പല പ്രശ്നങ്ങളിലേക്കും നയിക്കും
  • ലോകത്തിൽ പത്തിൽ ഒരു സ്ത്രീക്കും ഇന്ത്യയിൽ അഞ്ചിൽ ഒരു സ്ത്രീക്കും പിസിഒഎസ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
PCOS: പിസിഒഎസ് അല്ലെങ്കിൽ പ്രമേഹം ഉണ്ടെങ്കിൽ ചോറ് കഴിക്കാമോ?

സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്). ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അസഹനീയമായ വേദന, ക്രമം തെറ്റിയ ആർത്തവം, അമിതവണ്ണം, മുടി കൊഴിച്ചിൽ, മുഖക്കുരു, വന്ധ്യത, അമിതമായ രോമവളർച്ച തുടങ്ങി പല പ്രശ്നങ്ങളിലേക്കും നയിക്കും. ലോകത്തിൽ പത്തിൽ ഒരു സ്ത്രീക്കും ഇന്ത്യയിൽ അഞ്ചിൽ ഒരു സ്ത്രീക്കും പിസിഒഎസ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

പിസിഒഎസ്\പിസിഒഡി ഉള്ള സ്ത്രീകളിൽ പലപ്പോഴും ഇൻസുലിൻ പ്രതിരോധിക്കും. അവരുടെ ശരീരത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയും. പക്ഷേ അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. പിസിഒഎസ് ഉള്ള ഒരു വ്യക്തി കാർബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. പിസിഒഎസ് അല്ലെങ്കിൽ പ്രമേഹമുള്ള ഒരു വ്യക്തിക്ക് വെളുത്ത അരി പോലുള്ള കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. അവരുടെ ഭക്ഷണത്തിൽ ദഹിക്കുന്ന മറ്റ് കാർബോഹൈഡ്രേറ്റുകൾക്കൊപ്പം അരിയും കഴിക്കാമെന്നും എന്നാൽ ഗ്ലൈസെമിക് നിയന്ത്രണം ഉറപ്പാക്കാൻ മിതമായ അളവിൽ മാത്രമേ കഴിക്കാവൂവെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്.

ALSO READ: Intermittent Fasting: ഇടവിട്ടുള്ള ഉപവാസം പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യുമോ?

അന്നജം, മധുരമുള്ള ഭക്ഷണങ്ങൾ എന്നിവ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണക്രമം ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടാകും. മികച്ച ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോ​ഗ്യ ​ഗുണമുള്ള ഭക്ഷണം മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണമെന്നാണ് ആരോ​ഗ്യവി​​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News