ഗർഭനിരോധന ഗുളികകൾ കൊണ്ട് ഗുണങ്ങളും? പുതിയ കണ്ടെത്തൽ!

നിരവധി സൈഡ് എഫക്ട് ഈ ഗുളികകൾക്ക് ഉണ്ടാകും എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.    

Written by - Ajitha Kumari | Last Updated : Dec 21, 2020, 08:11 PM IST
  • ഗർഭനിരോധന ഗുളികകൾ കഴിച്ചിട്ടുള്ള സ്ത്രീകളിൽ അണ്ഡാശയ അർബുദത്തിനും ഗർഭാശയത്തിന് അകത്തുവരുന്ന 'എൻഡോമെട്രിയൻ' ക്യാൻസറിനുമുള്ള സാധ്യതകൾ കുറവായിരിക്കും എന്നാണ് റിപ്പോർട്ട്.
  • ക്യാൻസർ റിസർച്ച് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉള്ളത്.
ഗർഭനിരോധന ഗുളികകൾ കൊണ്ട് ഗുണങ്ങളും? പുതിയ കണ്ടെത്തൽ!

പൊതുവെ ഗർഭനിരോധന ഗുളികൾ ഉപയോഗിക്കുന്നത് നല്ലതല്ലയെന്നാണ് അഭിപ്രായം അല്ലേ.. നിരവധി സൈഡ് എഫക്ട് ഈ ഗുളികകൾക്ക് ഉണ്ടാകും എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.  എന്തിനേറെ ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത് സ്തനാർബുദത്തിന് വരെ കാരണമാകുമെന്നാണ് നേരത്തെ പഠന റിപ്പോർട്ടുകളിൽ വരെ പറഞ്ഞിട്ടുള്ളത്.  

എന്നാൽ ഇപ്പോൾ ആ റിപ്പോർട്ടുകളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഇതാ പുതിയൊരു കണ്ടെത്തൽ എത്തിയിരിക്കുകയാണ്.  ഈ കണ്ടുപിടുത്തമനുസരിച്ച് ഗർഭനിരോധന ഗുളികകൾ (Oral contraceptives) കഴിച്ചിട്ടുള്ള സ്ത്രീകളിൽ അണ്ഡാശയ അർബുദത്തിനും ഗർഭാശയത്തിന് അകത്തുവരുന്ന 'എൻഡോമെട്രിയൻ' ക്യാൻസറിനുമുള്ള സാധ്യതകൾ കുറവായിരിക്കും എന്നാണ്.  

Also Read: COVID മുക്തരായവരില്‍ Mucormycosis Fungus ബാധ, മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍

സ്വീഡനിലെ ഉപ്സല യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.  ക്യാൻസർ റിസർച്ച് (Cancer Research) എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉള്ളത്.  അണ്ഡാശയ അർബുദവും, എൻഡോമെട്രിയൻ അർബുദവുമാണ് സ്ത്രീകളിൽ പ്രധാനമായും ഗർഭാശയവുമായി കണ്ടുവരുന്ന രണ്ടുതരം ക്യാൻസറുകൾ.  

ഇതിൽ എൻഡോമെട്രിയൻ അർബുദം (Endometrial Cancer) നേരത്തെ ലക്ഷണങ്ങൾ പ്രകടമാകുന്നത് കൊണ്ട് കണ്ടെത്താറുണ്ട് എന്നാൽ അണ്ഡാശയ അർബുദം മറ്റ് അവയവങ്ങളിലേക്ക് പടർന്നതിന്  ശേഷമാണ് ക്യാൻസർ കണ്ടെത്തുന്നത് എന്നാണ് റിപ്പോർട്ട്.  അതുകൊണ്ടുതന്നെ തങ്ങളുടെ ഈ കണ്ടുപിടുത്തത്തിന്  വലിയ പ്രധാന്യമുണ്ടെന്നാണ് ഗവേഷകരുടെ വാദം.  എന്നാൽ ഈ ഗുളികകൾ കഴിക്കുന്നവർക്ക് സ്തനാർബുദം (Breast Cancer) പിടിപെടുമെന്ന വസ്തുത തള്ളിക്കളയുന്നില്ലയെന്നാണ് ഇവരുടെ അഭിപ്രായം.  എന്തായാലും ഗവേഷകരുടെ ഈ പഠനം എത്രമാത്രം ആധികാരികമായി അംഗീകരിക്കാം എന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ടും ഇതുവരെ വന്നിട്ടില്ല.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News