Optical Illusion: 13 സെക്കൻഡിനുള്ളിൽ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പന്നിയെ കണ്ടെത്താമോ?

Optical Illusion: ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. നിരീക്ഷണ നൈപുണ്യവും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന് ഇവ പ്രയോജനകരമാണ്.    

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 11:32 AM IST
  • ഒപ്റ്റിക്കൽ ഇല്യൂഷൻ വെല്ലുവിളികൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിശക്തിയും പരീക്ഷിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ്.
  • ആളുകളുടെ സ്വാഭാവ സവിശേഷതകളും വ്യക്തിത്വവും മനസിലാക്കാൻ പലപ്പോഴും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്.
  • അതിനാൽ തന്നെ പലപ്പോഴും തങ്ങളുടെ രോഗികളെ പൂർണമായും മനസിലാക്കാൻ സൈക്കോളജിസ്റ്റുകളും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
Optical Illusion: 13 സെക്കൻഡിനുള്ളിൽ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പന്നിയെ കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ മൂലം ആശയകുഴപ്പത്തിലാകാത്ത അധികം പേർ കാണില്ല. മിക്ക ആളുകൾക്കും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ വളരെയധികം ഇഷ്ടമാണ്. പലപ്പോഴും ജീവിതത്തിലെയും ജോലിയിലെയും ടെൻഷനും സ്‌ട്രെസും കുറയ്ക്കാൻ പലപ്പോഴും ആളുകൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. കൂടാതെ ആളുകളുടെ സ്വാഭാവ സവിശേഷതകളും വ്യക്തിത്വവും മനസിലാക്കാൻ പലപ്പോഴും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. അതിനാൽ തന്നെ പലപ്പോഴും തങ്ങളുടെ രോഗികളെ പൂർണമായും മനസിലാക്കാൻ സൈക്കോളജിസ്റ്റുകളും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഈ ചിത്രത്തിൽ പാർക്കിൽ ഒരു കൂട്ടം പക്ഷികളെ നിങ്ങൾക്ക് കാണാൻ കഴിയും. ഈ പക്ഷികൾക്കിടയിൽ ഒരു പന്നി ഒളിച്ചിരിപ്പുണ്ട്. 13 സെക്കൻഡിനുള്ളിൽ പന്നിയെ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. ചിത്രത്തിലെ പക്ഷികളെ പോലെ തന്നെയാകാം പന്നിയും. അതിനാൽ പെട്ടെന്ന് കണ്ടെത്തുക ചിലപ്പോൾ പ്രയാസകരമാകും. ഇതുപോലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ വെല്ലുവിളികൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിശക്തിയും പരീക്ഷിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ്. 

Also Read: Optical Illusion: കുഞ്ഞിന്റെ അമ്മയെ 11 സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

 

ചിത്രം നല്ലത് പോലെ ശ്രദ്ധിച്ച് നോക്കി കഴി‍ഞ്ഞാൽ നിങ്ങൾക്ക് പന്നിയെ കണ്ടെത്താൻ ആകും. ചിത്രത്തിന്റെ മുകളിൽ വലത് വശത്തായാണ് പന്നിയെ നിങ്ങൾക്ക് കാണാൻ കഴിയുക. കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്കായി ഉത്തരം അടയാളപ്പെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു. 

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണയുണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News