Immunity Booster: തുളസി, കുരുമുളക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഈ കഷായം നിങ്ങളെ കൊറോണയിൽ നിന്ന് രക്ഷിക്കും

Immunity Booster Kadha: സ്വാഭാവിക രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഓപ്ഷനാണ് ഈ കഷായം.     

Written by - Ajitha Kumari | Last Updated : May 12, 2021, 03:20 PM IST
  • കൊറോണ ഇപ്പോൾ രാജ്യത്തും ലോകത്തും നാശം വിതയ്ക്കുകയാണ്
  • രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾക്ക് കൊറോണ സാധ്യത കൂടുതലാണ്.
  • പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ കഷായം ഉത്തമമാണ്
Immunity Booster: തുളസി, കുരുമുളക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഈ കഷായം നിങ്ങളെ കൊറോണയിൽ നിന്ന് രക്ഷിക്കും

Immunity Booster Kadha: കൊറോണ ഇപ്പോൾ രാജ്യത്തും ലോകത്തും നാശം വിതയ്ക്കുകയാണ്. ശാരീരിക ബലഹീനത ഉള്ള ആളുകളെ കൊറോണ ഉടൻ പിടികൂടുമെന്നാണ് ഡോക്ടർമാർ പറയുന്നത്.  അതുപോലെ തന്നെ രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾക്ക് കൊറോണ സാധ്യത കൂടുതലാണ്. 

ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമായിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് പ്രകൃതിദത്ത രീതികൾ സ്വീകരിക്കാം.

സ്വാഭാവിക രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഓപ്ഷനാണ് ഈ കാശയത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.  ഈ കഷായം ഉണ്ടാക്കുന്നത് എങ്ങനെ? പിന്നെ അതിന് വേണ്ടിയുള്ള ആവശ്യമായ സാധനങ്ങൾ ഗുണങ്ങൾ എന്നിവ അറിയാം. ഈ കഷായം പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തിന് കൊറോണയോട് പോരാടാനുള്ള ശക്തി വരുത്തുകയും ചെയ്യും.  

Also Read: Jaggery Benefit: കിടക്കുന്നതിന് മുൻപ് പാലിൽ ശർക്കര ചേർത്ത് കുടിക്കൂ! ഗുണങ്ങൾ ഏറെ

കഷായം ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ

കുരുമുളക് പൊടി, ഇഞ്ചി, മുനക്ക (ഉണക്ക മുന്തിരി), 5 മുതൽ 6 വരെ തുളസി ഇലകൾ, അര ടീസ്പൂൺ ഏലം പൊടി

കഷായം ഉണ്ടാക്കേണ്ട രീതി 

-ആദ്യം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക.
-ഇനി ഇതിലേക്ക് തുളസി, ഏലക്കപ്പൊടി, കുരുമുളക്, ഇഞ്ചി, ഉണങ്ങിയ മുന്തിരി എന്നിവ ചേർക്കുക.
-ഇനി ഈ മിശ്രിതം 15 മിനിറ്റ് തിളപ്പിക്കുക.
-ഇതിനുശേഷം ഇത് തണുപ്പിച്ച അരിച്ചെടുത്ത് കുടിക്കുക 

Also Read: Chintaman Ganesh Temple: ഭക്തരുടെ എല്ലാ ആശങ്കകളും നീക്കുന്നു ചിന്താമൻ ഗണപതി, അറിയാം ഈ അമ്പലത്തിന്റെ ഉത്ഭവത്തെക്കുറിച്ച്.. 

ഈ കഷായത്തിൽ അടങ്ങിയിരിക്കുന്ന കുരുമുളക് കഫം നീക്കം ചെയ്യാൻ പ്രവർത്തിക്കുന്നു. അതേസമയം, തുളസി, ഇഞ്ചി, ഏലക്കപ്പൊടി എന്നിവയിൽ ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ  ഉണ്ട്. അതുപോലെ തുളസിയിൽ ആന്റി മൈക്രോബയൽ ഘടകങ്ങളും ഉണ്ട്.  ഇത് ശ്വാസകോശ സംബന്ധമായ അണുബാധകളെ ഇല്ലാതാക്കുന്നു.

ഈ കഷായത്തിന്റെ ഗുണങ്ങൾ

-ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിൽ നിന്ന് മോശം വസ്തുക്കൾ നീക്കംചെയ്യാൻ സഹായിക്കുന്നു
-കഫം അലിയിച്ചു കളയാൻ കുരുമുളക് ഉപയോഗപ്രദമാണ്.
-തുളസി, ഇഞ്ചി, കറുവപ്പട്ട എന്നിവയിൽ ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ  ഉണ്ട്. ഇതുകൂടാതെ തുളസിയിൽ ആന്റി മൈക്രോബയൽ ഘടകങ്ങളും ഉണ്ട്.  ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾ നീക്കംചെയ്യാൻ സഹായിക്കുന്നു.
-ഈ കഷായം ദിവസത്തിൽ രണ്ടുതവണ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
-നിങ്ങൾക്ക് ജലദോഷമോ പനിയോ ഉണ്ടെങ്കിൽ ഈ കഷായം കൂടിക്കുന്നന്നത് നിങ്ങളുടെ തൊണ്ടയ്ക്ക് ആശ്വാസം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News