Health News: നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ 4 കാര്യങ്ങൾ കഴിക്കുക

കൊറോണ കാലഘട്ടത്തിൽ ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ഭക്ഷണത്തിൽ പലതും ഉൾപ്പെടുത്താം.   അതിൽ പലതരം പഴങ്ങളും പച്ചക്കറികളും ഒക്കെ ഉൾപ്പെടും.   

Written by - Ajitha Kumari | Last Updated : May 14, 2021, 04:11 PM IST
  • കൊറോണ കാലയളവിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് ഉത്തമമാണ്.
  • പ്രതിരോധശേഷി ദുർബലമായ ആളുകളെ ഈ വൈറസ് പെട്ടെന്ന് ആക്രമിക്കുന്നു
  • ഈ പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
Health News: നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ 4 കാര്യങ്ങൾ കഴിക്കുക

കൊറോണ കാലയളവിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിരന്തരം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.  കാരണം ഈ പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. 

പ്രതിരോധശേഷി ദുർബലമായ ആളുകളെ ഈ വൈറസ് പെട്ടെന്ന് ആക്രമിക്കുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം എന്നുപറയുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എന്ത് കഴിക്കണം എന്നത്.   

Also Read: Immunity Booster: തുളസി, കുരുമുളക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഈ കഷായം നിങ്ങളെ കൊറോണയിൽ നിന്ന് രക്ഷിക്കും

നിങ്ങളും ഇതേ ആശങ്കയിലാണെങ്കിൽ ടെൻഷൻ വേണ്ട.. പ്രതിരോധശേഷി വർധിപ്പിക്കുന്ന 4 സാധാനങ്ങളെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് വിവരിക്കാം ശ്രദ്ധിക്കുക.. 

1. പാലക്ക് കഴിക്കുന്നത്

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പാലക്ക് (Spinach) കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി 2, സി, ഇ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലിനിയം, ചെമ്പ്, പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 

ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങൾക്ക് ഇത് പല തരത്തിൽ ഉപയോഗിക്കാം. പാലക്ക് ജ്യൂസ്, പാലക്ക് തോരൻ, പാലക്ക് പനീർ, സലാഡുകൾ, സൂപ്പുകൾ എന്നിങ്ങനെ പലരീതിയിൽ ഉപയോഗിക്കാം.  

Also Read: Akshaya Tritiya 2021: അറിയാം.. അക്ഷയ തൃതീയയുടെ ഐതീഹ്യം 

2. ബ്രൊക്കോളി കഴിക്കുക

കൊറോണ കാലഘട്ടത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ബ്രൊക്കോളി കഴിക്കാം. വളരെ രുചികരമായ പച്ചക്കറിയാണ് ബ്രൊക്കോളി. കാബേജ്, ക്വാളിഫ്ലവർ എന്നിവയുടെ ഇനത്തിൽ പ്പെട്ട പച്ചക്കാരിയാണിത്.  ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.  

അതായത് ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ഇത് പല തരത്തിൽ ഉപയോഗിക്കാം. ഇതിനെ നിങ്ങൾക്ക് സാലഡായും, സൂപ്പായും, കറിയാക്കിയും കഴിക്കാം.   ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും ആന്റിഓക്‌സിഡന്റുകളും രോഗങ്ങൾക്കും അണുബാധകൾക്കുമെതിരെ പോരാടാൻ സഹായിക്കുന്നു.

Also Read: സൂര്യന്റെ രാശി മാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക 

3. കൂൺ കഴിക്കുന്നത്

കൂൺ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇത് ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇതിൽ അമിനോ ആസിഡ്, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് ഗുണം ചെയ്യും. ഇത് കറിയായും, സൂപ്പ്, സലാഡുകൾ എന്നിവയുടെ രൂപത്തിലും ഉണ്ടാക്കി കഴിക്കാം.

Also Read: Akshaya Tritiya 2021: അക്ഷയ തൃതീയയിൽ ഇവ സംഭാവന ചെയ്യുക, ഉത്തമ ഗുണം ഫലം 

4. വെളിച്ചെണ്ണയുടെ ഉപയോഗം

നിങ്ങൾക്ക് പാചകത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കാം. പ്രതിരോധശേഷി ശക്തിപ്പെടുത്താൻ വെളിച്ചെണ്ണ ഉത്തമമാണ്. 

ഈ എണ്ണയിൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നിങ്ങളെ ആരോഗ്യവാന്മാറായി ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News