Brain Teaser Image: ഏത് ദിശയിലേക്കാണ് ബസ് പോകുന്നത്? 20 സെക്കൻഡിനുള്ളിൽ ഉത്തരം കണ്ടെത്തണം

ഇവിടെ ഒരു ബസിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഇതിൽ ഏത് ദിശയിലേക്കാണ് ബസ് പോകുന്നതെന്ന് മനസിലായോ? 

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 03:11 PM IST
  • ഈ ബ്രെയിൻ ടീസർ പസിലിൽ, ബസ് വലത്തോട്ടാണോ ഇടത്തോട്ടാണോ നീങ്ങുന്നതെന്ന് അൽപം ഒന്ന് ചിന്തിച്ചാൽ പിടികിട്ടും.
  • ചിത്രത്തിൽ ബസിന് വാതിൽ ഇല്ല.
  • ഇടത് വശത്താണ് ഈ ബസിന്റെ വാതിൽ.
  • അത് കൊണ്ട് തന്നെ ഈ ബസ് ഇടത്തേക്ക് അല്ല വലത്തേക്ക് ആണ് പോകുന്നതെന്നത് വ്യക്തമാണ്.
Brain Teaser Image: ഏത് ദിശയിലേക്കാണ് ബസ് പോകുന്നത്? 20 സെക്കൻഡിനുള്ളിൽ ഉത്തരം കണ്ടെത്തണം

രസകരമായ ഗെയിമുകളും പസിലുകളും കളിക്കുന്നത് ആസ്വദിക്കുന്നവരാണ് മിക്ക ആളുകളും. അത്തരക്കാർക്ക് വേണ്ടിയുള്ളതാണ് ഈ ബ്രെയിൻ ടീസർ ചിത്രം. ഇത്തരം ​ഗെയിമുകൾ ക്രിയാത്മകമായ ചിന്തയിലൂടെയാണ് പരിഹരിക്കപ്പെടുന്നത്. ഇവിടെ ഒരു ബസിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഇതിൽ എന്ത് കണ്ടെത്താനാണ് എന്നായിരിക്കും ചിത്രം ആദ്യം കാണുമ്പോൾ പലരുടെയും മനസിൽ വരുന്ന ചോദ്യം. എന്നാൽ ചോദ്യം ഇതാണ്. ഈ ചിത്രത്തിൽ കാണുന്ന ബസ് ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് മനസിലായോ? ഇടത്തേക്ക് ആണോ വലത്തേക്ക് ആണോ ഈ ബസ് സഞ്ചരിക്കുന്നതെന്നാണ് ഇവിടെ കണ്ടെത്തേണ്ടത്. 

വിചാരിക്കുന്ന അത്ര എളുപ്പമല്ലെങ്കിൽ കൃത്യമായ നിരീക്ഷണം നടത്തുന്നവർക്ക് 20 സെക്കൻഡിനുള്ളിൽ ഇത് പരിഹരിക്കാൻ കഴിയും. അതിനായി ചിത്രം ശ്രദ്ധയോടെ നോക്കുക. ഉത്തരം കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ താഴോട്ട് ഒന്ന് സ്ക്രോൾ ചെയ്യാം...

Also Read: Optical illusion: കുതിര ഓടുന്നത് മുന്നോട്ടോ പിന്നോട്ടോ? നിങ്ങളുടെ ഉത്തരം പറയും വ്യക്തിത്വവും ചിന്തയും

 

ഈ ബ്രെയിൻ ടീസർ പസിലിൽ, ബസ് വലത്തോട്ടാണോ ഇടത്തോട്ടാണോ നീങ്ങുന്നതെന്ന് അൽപം ഒന്ന് ചിന്തിച്ചാൽ പിടികിട്ടും. ചിത്രത്തിൽ ബസിന് വാതിൽ ഇല്ല. ഇടത് വശത്താണ് ഈ ബസിന്റെ വാതിൽ. അത് കൊണ്ട് തന്നെ ഈ ബസ് ഇടത്തേക്ക് അല്ല വലത്തേക്ക് ആണ് പോകുന്നതെന്നത് വ്യക്തമാണ്. അപ്പോൾ മറ്റൊരു ചോദ്യം കൂടി ഉയർന്ന് വരാം. വലത് വശത്ത് ഡ്രൈവിം​ഗ് സീറ്റ് വരുന്ന ബസുകളിൽ ഉത്തരം വിപരീതം ആകാം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഈ ചിത്രത്തിന് ഉത്തരം വലത് ആണ്.  

Optical Illusion: ഒന്ന് കണ്ണ് ടെസ്റ്റ് ചെയ്താലോ, ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ട 4 അക്കങ്ങൾ ഏതാണ്?

ഇക്കാലത്ത് ആളുകൾ കൂടുതലും മൊബൈലിലും ലാപ്‌ടോപ്പിലുമൊക്കെ സമയം ചെലവഴിക്കുന്നത്. ഇത് അവരുടെ കണ്ണിനെയും കാഴ്ചയെയും പല തരത്തിൽ ബാധിക്കുന്നു. അങ്ങനെ കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉള്ളതായി നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ ഒന്ന് നോക്കി ഒരു നേത്ര പരിശോധന (Eye Test) നടത്തിക്കളയാം. 

ഒരു നേത്രപരിശോധന എന്ന നിലയിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നാല് അക്കങ്ങൾ മറഞ്ഞിരിപ്പുണ്ട്. ഈ ചിത്രം നിങ്ങളുടെ കാഴ്ച പരിശോധിക്കുന്നതിനുള്ള ഒരു രസകരമായ മാർഗം മാത്രമാണ്. ചിലപ്പോൾ ഇതിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ കൃത്യമായിരിക്കില്ല. എന്നാൽ ഒരു നേത്ര രോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ നിങ്ങൾക്ക് അറിയാനാകും. ഇനി ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കൂ...

ഏത് 4 നമ്പറുകളാണ് നിങ്ങൾ ആദ്യം കണ്ടത്?

നാല് സംഖ്യകളുടെ മൂന്ന് വ്യത്യസ്ത കോമ്പിനേഷനുകളായിരിക്കും ആളുകൾ ഈ ചിത്രത്തിൽ കാണുന്നത്. 

3246 : ഈ നാല് അക്കങ്ങളാണ് കാണുന്നതെങ്കിൽ നിങ്ങൾ ഹ്രസ്വദൃഷ്ടിയുള്ളവരും അസ്റ്റിഗ്മാറ്റിസം (ഒരു നേത്ര രോ​ഗം) ഉള്ളവരുമാണ്.

3240 : ഈ സംഖ്യകൾ കാണുന്നവർക്ക് അസ്തിഗ്മാറ്റിസം ഉണ്ട്, എന്നാൽ ഹ്രസ്വദൃഷ്ടി ഇല്ല.

1246 : നിങ്ങൾക്ക് ഹ്രസ്വദൃഷ്ടി മാത്രമേ ഉള്ളൂ, ആസ്റ്റിഗ്മാറ്റിസം ഇല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News