വീട്ടിലും തൊടിയിലും കാണുന്ന ചെമ്പരത്തിയെ ഒന്ന് ശ്രദ്ധിച്ച് തുടങ്ങിക്കോളൂ..നിങ്ങളുടെ മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും പരിഹാരം നൽകാൻ ഈ ചെമ്പരത്തിക്ക് സാധിക്കും. താരനും മുടി കൊഴിച്ചിലുമാണോ നിങ്ങളെ അലട്ടുന്നത്. പരിഹാരമുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ പാക്കുകളെ പരിചയപ്പെടാം.
ഇഞ്ചി ചെമ്പരത്തി
ചെമ്പരത്തി പൂവ് നന്നായി അരച്ചതും മൂന്ന് ടേബിൾ സ്പൂൺ ഇഞ്ചി നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് തലമുടിയിൽ മുഴുവനായും പുരട്ടി മസാജ് ചെയ്യുക.പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം.ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ തടയാം എന്ന് മാത്രമല്ല താരനും കുറയും.
തേങ്ങാപ്പാൽ ചെമ്പരത്തി
മുടി തഴച്ചു വളരാനും അറ്റം പിളർന്നു പോയതുമായ തലമുടിയുടെ സംരക്ഷണത്തിനും തേങ്ങാപ്പാൽ ചെമ്പരത്തി സഹായിക്കും. നന്നായി അരച്ചെടുത്ത ചെമ്പരത്തി രണ്ട് ടേബിൾ സ്പൂൺ,രണ്ട് ടേബിൾ സ്പൂൺ തേങ്ങാപ്പാൽ,രണ്ട് ടേബിൾ സ്പൂൺ തേൻ,രണ്ട് ടേബിൾ സ്പൂൺ തൈര്,നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ല് എന്നിവ മിക്സ് ചെയ്യുക. ശേഷം മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കു. അര മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം.ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
ആര്യവേപ്പില ചെമ്പരത്തി
തലമുടിക്ക് കരുത്ത് പകരാൻ ഏറ്റവും ഗുണപ്രദമായ ഹെയർപാക്കാണ് ഇത്. എട്ട് ,പത്ത് ആര്യവേപ്പിലയും കൈനിറയെ ചെമ്പരത്തിയിലകളും കാൽകപ്പ് വെള്ളവുമാണ് ഈ ഹെയർപാക്കുണ്ടാക്കാൻ വേണ്ടത്. വെള്ളം ഒഴിച്ച് ആര്യവേപ്പില അരച്ചതിന് ശേഷം അതിൻരെ നീര് പിഴിഞ്ഞെടുക്കുക. അരച്ചുവെച്ച ചെമ്പരത്തിയില ആര്യപ്പേലിയുടെ നീരുമായി മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. മുടി വളരാനും താരനെ ചെറുക്കാനും ഈ ഹെയർപാക്ക് സഹായിക്കും.
മുട്ട ചെമ്പരത്തി
പ്രോട്ടീനുകളാൽ സമ്പന്നമായ ഹെയർപാക്കിനെ പരിചയപ്പെടാം. തലമുടിയിൽ അധികമായി ഉണ്ടാകുന്ന എണ്ണമയത്തെ ഇല്ലാതാക്കാനും മുടികൊഴിച്ചിൽ തടയാനും മുട്ട ചെമ്പരത്തി ഹെയർ പാക്ക് കൊണ്ട് സാധിക്കുന്നു.രണ്ട് മുട്ടയുടെ വെള്ളയും ചെമ്പരത്തി പൂവ് അരച്ചത് മൂന്ന് ടേബിൾ സ്പൂണും മിക്സ് ചെയ്യുക.ഇത് തലയിൽ തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം ചാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.