Zomato Case: യുവതി തന്നെ ചെരിപ്പൂരി അടിച്ചെന്ന് സൊമാറ്റോ ഡെലിവറി ബോയി

താൻ ഭക്ഷണം (Delivery) ഡെലിവറി ചെയ്തുവെന്നും വൈകിയതിന് മാപ്പ് ചോദിച്ചെന്നുമാണ് അറസ്റ്റിലായ ഡെലിവറി ബോയ് കാമരാജ് പറയുന്നത്

Last Updated : Mar 12, 2021, 01:02 PM IST
  • മാര്‍ച്ച്‌ 9 നാണ് മൂന്നരയോടെ ഭക്ഷണത്തിനായി ഹിതേഷ ഓര്‍ഡര്‍ നല്‍കിയത്
  • ഹിതേഷ കസ്റ്റമർ കെയറിൽ നിന്നും ഡെലിവറി ബോയി എത്തിയെന്ന് അറിയിച്ചതോടെ കാത്ത് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.
  • ഇത് ഡെലവറി ബോയിയെ ചൊടിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
Zomato Case: യുവതി തന്നെ ചെരിപ്പൂരി അടിച്ചെന്ന് സൊമാറ്റോ ഡെലിവറി ബോയി

ബാംഗ്ലൂർ: ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയതിനെ തുടർന്ന് സൊമാറ്റോ (Zomato) ഡെലിവറി ബോയിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. കേസിലെ പരാതിക്കാരി ഹിതേഷ തന്നെ അസഭ്യം,പറയുകയും ചെരിപ്പൂരി അടിക്കുകയും ചെയ്തുവെന്നാണ് ഡെലിവറി ബോയിയുടെ വെളിപ്പെടുത്തൽ. ബുധനാഴ്ചയാണ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഹിതേഷ ഡെലിവറി ബോയി തന്നെ ആക്രമിച്ചെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയത്. തൻറെ മുറിവുകളും അവർ വീഡിയോയിൽ കാണിച്ചിരുന്നു. ബാംഗ്ലൂർ സിറ്റി പോലീസിനെ മെൻഷൻ ചെയ്തതിനെ തുടർന്നാണ്  പോലീസ ്സ്വമേധയാ കേസെടുത്തത്.

താൻ ഭക്ഷണം (Delivery) ഡെലിവറി ചെയ്തുവെന്നും വൈകിയതിന് മാപ്പ് ചോദിച്ചെന്നുമാണ് അറസ്റ്റിലായ ഡെലിവറി ബോയ് കാമരാജ് പറയുന്നത്. തന്നെ പിടിച്ച് തള്ളുന്നതിനിടയിൽ അബദ്ധത്തിൽ അവരുടെ കൈ തന്നെ അവരുടെ മുഖത്ത് തിക്കുകയായിരുന്നെന്നാണ് ഡെലിവറി ബോയി പറയുന്നത്.റോഡ്​ പണി നടക്കുന്നത്​ കാരണം പോകുന്ന വഴിയില്‍ വന്‍ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാര്‍ട്ട്മെന്‍റിന്‍റെ വാതില്‍ക്കല്‍ എത്തിയ ശേഷം, വൈകിയതിന്​ ഞാന്‍ ആദ്യമേ ക്ഷമ ചോദിച്ചു. തുടര്‍ന്ന്​ ഭക്ഷണം കൈമാറി. കാഷ് (Cash)​ ഓണ്‍ ഡെലിവറിയായിരുന്നു അവര്‍ തെരഞ്ഞെടുത്തത്. അതിനാല്‍ പണത്തിനായി കാത്തുനിന്നു. എന്നാല്‍, അവര്‍ തരാന്‍ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, എ​ന്നോട്​ വളരെ പരുഷമായി സംസാരിച്ചു-ഡെലിവറി ബോയി പറയുന്നു.

 

ALSO READ: Zomato Case:ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയത് ചോദിച്ചു,യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

 

മാര്‍ച്ച്‌ 9 നാണ് മൂന്നരയോടെ ഭക്ഷണത്തിനായി ഹിതേഷ ഓര്‍ഡര്‍ നല്‍കിയത് . 4.30 ഓടെ ഡെലിവറി ചെയ്യേണ്ടിയിരുന്ന ഭക്ഷണം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ സൊമാറ്റോയുടെ കസ്റ്റമര്‍ (Customer) കെയറുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ആദ്യം ഭക്ഷണം വേണ്ട എന്ന് പറഞ്ഞ ഹിതേഷ കസ്റ്റമർ കെയറിൽ നിന്നും ഡെലിവറി ബോയി എത്തിയെന്ന് അറിയിച്ചതോടെ കാത്ത് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ഡെലവറി ബോയിയെ ചൊടിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ALSO READ: Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

സംഭവത്തിൽ സൊമാറ്റോയും ക്ഷാമാപണം നടത്തിയിരുന്നു. ബാഗ്ലൂർ  സിറ്റി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News