Shraddha Murder Case Update: തന്‍റെ പ്രവൃത്തിയില്‍ ഖേദമില്ല, കടുത്ത ദേഷ്യമാണ് കൊലയിലേയ്ക്ക് നയിച്ചത്, അഫ്താബ് കോടതിയില്‍

കോടതിയിൽ കുറ്റം ഏറ്റുപറയുന്നതിനിടയിൽ, തന്‍റെ പ്രവൃത്തിയില്‍ ഖേദമില്ല എന്നാണ് അഫ്താബ് ആവര്‍ത്തിച്ചത്. കടുത്ത ദേഷ്യത്തിലാണ് താന്‍ ഈ കൊലപാതകം നടത്തിയത് എന്നും  ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി. 

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 10:05 AM IST
  • കോടതിയിൽ കുറ്റം ഏറ്റുപറയുന്നതിനിടയിൽ, തന്‍റെ പ്രവൃത്തിയില്‍ ഖേദമില്ല എന്നും കടുത്ത ദേഷ്യത്തിലാണ് താന്‍ ഈ കൊലപാതകം നടത്തിയത് എന്നും ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി.
Shraddha Murder Case Update: തന്‍റെ പ്രവൃത്തിയില്‍ ഖേദമില്ല, കടുത്ത ദേഷ്യമാണ് കൊലയിലേയ്ക്ക് നയിച്ചത്, അഫ്താബ് കോടതിയില്‍

Shraddha Murder Case Update: രാജ്യത്തെ ഞെട്ടിച്ച പ്രമാദമായ ശ്രദ്ധ വാല്‍ക്കര്‍  വധക്കേസില്‍ പ്രതിയായ അഫ്താബിനെ 4 ദിവസത്തെയ്ക്കുകൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.  പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യമായതിനാല്‍  വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഡൽഹി സാകേത് കോടതി കേസ് പരിഗണിച്ചത്. 

വാദം കേട്ട കോടതി പൊലീസിന്‍റെ ആവശ്യപ്രകാരം അഫ്താബിന്‍റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

Also Read:   Honour Killing: ട്രോളി ബാഗിൽ മൃതദേഹം, കൊലപാതകത്തിന് പിന്നില്‍ മാതാപിതാക്കള്‍, രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല

അതേസമയം, കോടതിയിൽ കുറ്റം ഏറ്റുപറയുന്നതിനിടയിൽ, തന്‍റെ പ്രവൃത്തിയില്‍ ഭേദമില്ല എന്നാണ് അഫ്താബ് ആവര്‍ത്തിച്ചത്. കടുത്ത ദേഷ്യത്തിലാണ് താന്‍ ഈ കൊലപാതകം നടത്തിയത് എന്നും  ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി.  

Also Read:  Chhattisgarh Crime: പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം 4 ദിവസം കാറില്‍ ഒളിപ്പിച്ച് യുവാവ്

കഴിഞ്ഞ വ്യാഴാഴ്ച, അഫ്താബിന്‍റെ  ചോദ്യം ചെയ്യലിനായി 5 ദിവസത്തെ പോലീസ് കസ്റ്റഡിക്ക് കോടതി അനുമതി നൽകിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.  നിലവില്‍ പോലീസ് കസ്റ്റഡി   കോടതി  നാല് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

അഫ്താബിനെ ഇന്ന്  വീഡിയോ കോൺഫറൻസിംഗിലൂടെ സാകേത് കോടതിയിൽ പ്രത്യേക വിചാരണയ്ക്ക് വിധേയമാക്കി. ഇതിനിടയിൽ ജഡ്ജിയുടെ മുന്നിൽ വെച്ച് അഫ്താബ് പറഞ്ഞു, സംഭവിച്ചത് "HEAT OF THE MOMENT" ആയിരുന്നു, അതായത് താൻ ചെയ്‌തത്‌ കടുത്ത ദേഷ്യത്തിലാണ് എന്ന് ഇയാള്‍ ആവര്‍ത്തിച്ചു. 

അതിനിടെ, തെളിവുകള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ്. മൃതശരീരം മുറിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടത്‌ ഏറ്റവും ആവശ്യമാണ്.    മൃതദേഹം മുറിക്കാൻ ഉപയോഗിച്ച  വാള്‍ ചവറ്റു കൊട്ടയില്‍ എറിഞ്ഞു കളഞ്ഞു എന്നാണ് അഫ്താബ് പറയുന്നത്. 

ഇതുവരെ പോലീസിന് ലഭിച്ച  തെളിവുകള്‍  CFSL അന്വേഷണത്തിനായി അയച്ചിരിയ്ക്കുകയാണ്.  

എന്നാല്‍, ഇ കേസില്‍ ഇപ്പോള്‍ എല്ലാവരുടെയും കണ്ണുകൾ അഫ്താബിന്‍റെ പോളിഗ്രാഫ്, നാർക്കോ ടെസ്റ്റ് എന്നിവയിലാണ്. അതിൽ അഫ്താബ് തന്‍റെ കുറ്റകൃത്യത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് പോലീസ്. 

കഴിഞ്ഞ മെയ്‌ 18 നാണ്  മുംബൈ നിവാസിയായ ശ്രദ്ധ വാല്‍ക്കര്‍ ഡല്‍ഹിയില്‍ അതി ദാരുണമായി കൊല ചെയ്യപ്പെടുന്നത്.  ശ്രദ്ധയെ കഴുത്തുഞെരിച്ചു കൊന്ന അഫ്താബ് ശരീരം 35 കഷണങ്ങളാക്കി  മുറിച്ച് 18 ഇടങ്ങളില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News