Kaloor Murder : കലൂർ കൊലപാതകം; കാരണം മുൻവൈരാഗ്യവും ഇൻസ്റ്റാഗ്രാം പോസ്റ്റും

Kaloor Murder : ഇരുവർക്കും ഇവരുടെ സുഹൃത്തുക്കളും ക്രിമിനൽ പശ്ചാത്തലം ഉള്ളതായും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 02:18 PM IST
  • സംഭവത്തിൽ പ്രതിയായ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ സ്വദേശി തന്നെയാണ് പ്രതി കിരൺ ആന്റണി.
  • മുൻവൈരാഗ്യമാണ് കാരണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിക്കുകയായിരുന്നു.
  • ഇരുവർക്കും ഇവരുടെ സുഹൃത്തുക്കളും ക്രിമിനൽ പശ്ചാത്തലം ഉള്ളതായും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു
Kaloor Murder : കലൂർ കൊലപാതകം; കാരണം മുൻവൈരാഗ്യവും ഇൻസ്റ്റാഗ്രാം പോസ്റ്റും

കലൂരിൽ  യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന് കാരണമായത് മുൻവൈരാഗ്യമെന്ന് പൊലീസ്. സംഭവത്തിൽ പ്രതിയായ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ സ്വദേശി തന്നെയാണ് പ്രതി കിരൺ ആന്റണി. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. കലൂർ ജേർണലിസ്റ്റ് കോളനിക്ക് സമീപം ഇന്ന്, സെപ്റ്റംബർ 10 പുലർച്ചയോടെയാണ്  സംഭവം നടന്നത്.  പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് കലാശിച്ചതെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. മുൻവൈരാഗ്യമാണ് കാരണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് പ്രതിയായ കിരൺ ആന്റണിക്കും കാര്യമായി പരിക്കുകൾ ഏറ്റിരുന്നു. നിലവിൽ പ്രതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇരുവർക്കും ഇവരുടെ സുഹൃത്തുക്കളും ക്രിമിനൽ പശ്ചാത്തലം ഉള്ളതായും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. പ്രതിയായ കിരണിന്റെ വീടിന് സമീപത്ത് വെച്ചാണ് സജുനെ കുത്തി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഈ ഇടപാടുകളുടെ പേരിലും മറ്റ് പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും ഇരുവരുടെയും ഇടയിൽ നിരവധി പ്രശ്‍നങ്ങൾ നിലനിന്നിരുന്നു.

ALSO READ: Kochi Murder Update| കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

കൂടാതെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില പോസ്റ്റുകളും ഫോട്ടോകളും കൊലപതകത്തിലേക്ക് നയിക്കാനുള്ള പ്രകോപനം ഉണ്ടാക്കിയതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ഇപ്പോൾ സംഭവസമയത്ത് പ്രതിക്കൊപ്പം ഉണ്ടായിരുന്നവരെ കുറിച്ച് അന്വേഷണം നടത്തി വരികെയാണ്.  കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചി നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. ശക്തമായ പരിശോധനകൾ ഉണ്ടായിട്ടും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് പോലീസിനെയും വെട്ടിലാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News