പഞ്ചാബ് ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഭീഷണി സന്ദേശം.ഗുണ്ടാ നേതാവ് നീരജ് ഭവാനയുമായി ബന്ധപ്പെട്ടുള്ള ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഭീഷണി സന്ദേശം പ്രചരിച്ചത്.സിദ്ധു മൂസ് വാലയുടെ മരണത്തിന് രണ്ട് ദിവസത്തിനുള്ളിൽ പകരം ചോദിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏതു രീതിയിൽ പകരം വീട്ടുമന്നെതിനെ പറ്റി പോസ്റ്റിൽ വിശദമാക്കിയിട്ടില്ല..സിദ്ധു മൂസ് വാല തങ്ങളുടെ ഹൃദയമായിരുന്നു.ഇതിന് തീർച്ചയായും പകരം വീട്ടിയിരിക്കും എന്നായിരുന്നു ഫെയ്ല്ബുക്ക് പോസ്റ്റ്. തുടർന്ന് പഞ്ചാബ് പോലീസു സർക്കാരും സംസ്ഥാനത്ത് വലിയ ജാഗ്രതയാണ് പുലർത്തുന്നത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന് പിന്നിലെന്ന് പഞ്ചാബ് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.ഡൽഹിയിലെ ഏറ്റവും വലിയ കുപ്രസിദ്ധ ഗുണ്ടാ സംഘമാണ് ഭവാനയുടേത്. കരാർ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള നിരവധി ക്രൂര കൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘമാണ് ഇയാളുടേത്. ഭവാനയുടെ സംഘാംഗങ്ങളായ ടില്ലു ടാജപൂരിയ,ദവീംന്ദർ ബാഭിയ എന്നിവരേയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ദവീന്ദർ ബാഭിയ എന്ന മറ്റൊരു കുപ്രസിദ്ധ ഗുണ്ടാസംഘവും മൂസ് വാലയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വെളിപ്പെടുത്തിയിരുന്നു.
Read Also: E-Shram Card: അസംഘടിത തൊഴിലാളികൾക്കുള്ള ഇ-ശ്രം കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസ് വാലയെ അക്രമികൾ വെടി വെച്ചു കൊന്നത്. പഞ്ചാബിലെ മാൻസ ജില്ലയിലാണ്സംഭവം. വെടിവെപ്പിൽ മറ്റ് രണ്ട് പേർക്കു പരിക്കേറ്റിരുന്നു. സിദ്ദുവിന്റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. പിന്നാലെയാണ് ക്രൂരമായ കൊലപാതകം. സിദ്ദുവിന് നേരെ ആക്രമികൾ 30 റൗണ്ട് വെടി ഉതിർത്തിരുന്നു.വെടിയേറ്റ സിദ്ദുവിനെ ഉടൻ തന്നെ ആശുപ്തരിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിദ്ദു കോൺഗ്രസിൽ അംഗത്വം എടുത്തത്.
2022 ലെപഞ്ചാബ് തെരഞ്ഞെടുപ്പിൽ മാൻസ മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും ആം ആദ്മി പാർട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു.പട്ടാപ്പകൽ നടന്ന അരും കൊലപാതകത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അനുശോചനം അറിയിച്ചിരുന്നു.എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു സിദ്ധു മൂസ് വാല.സിദ്ദുവിന്റെ ഗാനങ്ങൾ വളരെ പെട്ടെന്ന് തന്നെ പഞ്ചാബി യുവാക്കളുടെ ഹൃദയം കീഴടക്കി വൻ ഹിറ്റുകളായി മാറി. തന്റെ പാട്ടിലൂടെ ഖലിസ്ഥാൻ പ്രസ്ഥാനത്തെ മഹത്വ വൽക്കരിച്ചതിന് സിദ്ധുവിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്.
മെയ് 17 ന് ആയുധ നിയമം ചുമത്തി സിദ്ദുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.പാട്ടിലൂടെയും വീഡിയോകളിലൂടെയും അക്രമം പ്രോൽസാഹിപ്പിച്ചു എന്നാരോപിച്ച് 2020 ഫെബ്രുവരിയിൽ സിദ്ദുവിനെതിരെ മൻസവാല പോലീസ് കേസെടുത്തിരുന്നു.തന്റെ പാട്ടുകളിലൂടെ പഞ്ചാബിൽ തോക്ക് സംസ്കാരം പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു സിദ്ദുവിനെതിരെ എക്കാലവും ഉയർന്ന ഗുരുതര ആരോപണം.വിഐപി സംസ്കാരം ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എഎപി സർക്കാർ സിദ്ദുവിന്റെ സുരക്ഷ പിൻവലിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...