നടികൾക്കെതിരായ ലൈംഗീക അതിക്രമം; ഒരാൾ കോഴിക്കോട് സ്വദേശി? രണ്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ്

ഇതിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ് എന്നാണ് സൂചന. പ്രതികളെ തിരിച്ചറിയാമെന്ന് യുവ നടിമാരും മൊഴി നൽകിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 01:35 PM IST
  • നടിമാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്
  • ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്
  • ഇതിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ് എന്നാണ് സൂചന
നടികൾക്കെതിരായ ലൈംഗീക അതിക്രമം; ഒരാൾ കോഴിക്കോട് സ്വദേശി? രണ്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ്

കോഴിക്കോട്: സിനിമ പ്രമോഷനിടെ യുവ നടികൾക്ക് നേരെയുണ്ടാ ലൈംഗീക അതിക്രമ കേസിൽ കണ്ടാൽ തിരിച്ചറിയാവുന്ന രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. നടിമാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്.

ഇതിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ് എന്നാണ് സൂചന. പ്രതികളെ തിരിച്ചറിയാമെന്ന് യുവ നടിമാരും മൊഴി നൽകിയിട്ടുണ്ട്. അതേസമയം ഇന്നലെ പോലീസ്, സംഭവം നടന്ന ഹൈലൈറ്റ് മാളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. കൂടുതൽ  പരിശോധനയ്ക്കായി ദൃശ്യങ്ങൾ വിദഗ്ധ സംഘത്തിനു അയച്ചിട്ടുണ്ട്. ഇതിന്റെ കൂടി റിപ്പോർട്ട് വന്ന ശേഷമാകും കൂടുതൽ നടപടികൾ ഉണ്ടാവുക. മാൾ അധികൃതരോട് പോലീസ് വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.

ALSO READ: Sreenath Bhasi Case: ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും

സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു സിനിമാ പ്രവർത്തകർ. ഇതിന് ശേഷം മടങ്ങുന്നതിനിടയിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന നടിയാണ് സംഭവം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.തൻറെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകയ്ക്കും അനുഭവം ഉണ്ടായെന്നും അവർ അതിനോട് പ്രതികരിച്ചെന്നും താരം പോസ്റ്റിൽ പറയുന്നു. ഇതോടെ വലിയ ചർച്ചയ്ക്കാണ് തുടക്കമായത് നിരവധി പേരാണ് വിഷയത്തിൽ താരത്തിന് പിന്തുണയുമായി എത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News