'തോക്കും പത്ത് റൗണ്ട് തിരകളും ' തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥൻറെ തോക്ക് നഷ്ടമായി

ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്ക് ഉദ്യോഗസ്ഥര്‍ക്കുള്ള സ്പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ആരോ പോലീസിൻറെ ബാഗ് ട്രെയിനില്‍ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടു എന്ന് പാൻട്രി ജീവനക്കാര്‍

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 08:26 AM IST
  • രാജസ്ഥാനിലേക്ക് പോയ എസ്‌എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻറെ കൈവശമാണ് തോക്കും തിരകളും ഉണ്ടായിരുന്നത്
  • ഉദ്യോഗസ്ഥര്‍ക്കുള്ള സ്പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം
  • പോലീസിൻറെ ബാഗ് ട്രെയിനില്‍ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടു എന്ന് പാൻട്രി ജീവനക്കാര്‍
'തോക്കും പത്ത് റൗണ്ട് തിരകളും ' തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥൻറെ തോക്ക് നഷ്ടമായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥൻറെ പക്കൽ നിന്ന് തോക്കും വെടിയുണ്ടകളും നഷ്ടമായി . അന്തര്‍ സംസ്ഥാന ഡ്യൂട്ടിക്കായി പോയ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും പത്ത് റൗണ്ട് തിരകളും നഷ്ടപ്പെട്ടത്. മോഷണം നടന്നതായാണ് സംശയം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്  മധ്യപ്രദേശിൽ  നിന്നും രാജസ്ഥാനിലേക്ക്  പോയ എസ്‌എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻറെ കൈവശമാണ് തോക്കും തിരകളും ഉണ്ടായിരുന്നത്. 

ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്ക് ഉദ്യോഗസ്ഥര്‍ക്കുള്ള സ്പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ആരോ പോലീസിൻറെ ബാഗ് ട്രെയിനില്‍ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടു എന്ന് പാൻട്രി ജീവനക്കാര്‍ പയുന്നുണ്ട്. തൊട്ട് പിന്നാലെ തോക്ക് തേടി മറ്റൊരു ട്രെയിനില്‍ ഉദ്യോഗസ്ഥർ 200 മീറ്ററോളം തിരികെ പോയെങ്കിലും കണ്ടെത്താനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News