MDMA Seized: കർണാടകയിൽ നിന്നും മയക്കുമരുന്ന് കടത്തിയ യുവാവ് കായംകുളത്ത് അറസ്റ്റിൽ

MDMA Seized: ഇയാൾ ബസ് കാത്തുനിൽക്കെ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള കമലാലയം ജംഗ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 20, 2023, 11:30 AM IST
  • മയക്കുമരുന്ന് കടത്തി കൊണ്ടുവന്ന യുവാവ് കായംകുളത്ത് പിടിയിൽ
  • വള്ളികുന്നം സ്വദേശിയായ സഞ്ചുവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്
  • ഇയാളിൽ നിന്നും 84 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിരുന്നു
MDMA Seized: കർണാടകയിൽ നിന്നും മയക്കുമരുന്ന് കടത്തിയ യുവാവ് കായംകുളത്ത് അറസ്റ്റിൽ

ആലപ്പുഴ: കർണാടകയിൽ നിന്നും മയക്കുമരുന്ന് കടത്തി കൊണ്ടുവന്ന യുവാവ് കായംകുളത്ത് പിടിയിൽ. വള്ളികുന്നം സ്വദേശിയായ സഞ്ചുവിനെയാണ് പോലീസ്  അറസ്റ്റുചെയ്തത്. ഇയാളിൽ നിന്നും 84 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിരുന്നു.  ഇയാൾ ബസ് കാത്തുനിൽക്കെ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള കമലാലയം ജംഗ്ഷനിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.  

Also Read: അപ്പാർട്ട്മെന്റിൽ യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇയാളാണ് വള്ളികുന്നം ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതെന്നാണ്.  മാത്രമല്ല ഇയാളുടെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയാണെന്നും പോലീസ് പറഞ്ഞു. സഞ്ചുവിന്റെ വീട്ടിൽ നിന്നും ധാരാളം ചെറുപ്പക്കാർ മയക്കുമരുന്ന് വാങ്ങാറുണ്ടെന്നും എന്നാൽ പരിശോധനക്കെത്തുന്ന പോലീസിന് ഒന്നും കണ്ടെത്താൻ സാധിക്കാറില്ലെന്നും പൊതുവെ ഒരു ആക്ഷേപമുണ്ട്.  സഞ്ചു ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽക്കാറുണ്ടെന്നും ഗ്രാമിന് മുവായിരം മുതൽ അയ്യായ്യിരം രൂപവരെയാണ് ലഭിക്കുന്നതെന്നും ഇയാൾ  പോലീസിനോട് പറഞ്ഞു. സഞ്ചു അടുത്തിടെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കാപ്പാ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്.

Also Read: Lucky Zodiac Signs: ശനിയുടെ പ്രിയ രാശിക്കാർ ഇവരാണ്. നിങ്ങളും ഉണ്ടോ?

സഞ്ചുവിനെ കുടുക്കാൻ സഹായിച്ചത് കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം സഞ്ചുവിന്റെ എല്ലാ കാര്യങ്ങളും നിരിക്ഷിച്ചു വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡി വൈ എസ് പി സജിമോന്റ നേതൃത്വത്തിലുള്ള സ്‌ക്വാഡും കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേത്വത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

നഴ്‌സിനുനേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

നടന്നു പോവുകയായിരുന്ന നഴ്സായ യുവതിക്ക് നേരെ വാഹനത്തിലിരുന്നുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടതും  ഇപ്പോള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ എ അര്ശാദിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് വെള്ളിയാഴ്ച രാവിലെയോടെയാണ്.

Also Read: Guru-Chandra Gochar 2023: വെറും 5 ദിവസം... ഗജകേസരി യോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ

കാഞ്ഞങ്ങാടിനടുത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്ന യുവതി കോട്ടച്ചേരിയില്‍ ബസിറങ്ങിയ ശേഷം വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ ഗുഡ്സ് ഓട്ടോറിക്ഷയിലിരുന്ന അർശാദ് യുവതിയെ വിളിച്ചശേഷം  നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി ഉടന്‍ തന്നെ ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. ഇതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയായ അര്‍ശാദ് ഗുഡ്‌സ് ഓടോറിക്ഷയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ്.  ഇയാൾ നേരത്തേയും ഇത്തരം കേസിൽ അറസ്റ്റിലായിട്ടുണ്ട്.  ഇക്കഴിഞ്ഞ ജനുവരി 14 ന് സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അര്‍ശാദിനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത 11 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ഗുഡ്‌സ് ഓടോറിക്ഷയില്‍ പോവുകയായിരുന്ന പ്രതി റോഡില്‍ വണ്ടി നിര്‍ത്തിയ ശേഷം ഉടുമുണ്ട് പൊക്കി നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു കേസ്.  ഇയാൾ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം വീണ്ടും സമാന കേസില്‍ അറസ്റ്റിലായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News