വളർത്ത് നായക്ക് തീറ്റ നൽകാൻ വൈകി; യുവാവിനെ തല്ലിക്കൊന്നു

യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതോടെയാണ് നടപടികൾ

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 08:44 PM IST
  • പരിക്കേറ്റ ഹര്‍ഷാദിനെ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്
  • പരിശോധനയിൽ ശരീരം മുഴുവൻ അടിയേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു
  • സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും
വളർത്ത് നായക്ക് തീറ്റ നൽകാൻ വൈകി; യുവാവിനെ തല്ലിക്കൊന്നു

പാലക്കാട്: വളർത്ത് നായക്ക് തീറ്റ നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബന്ധു യുവാവിനെ തല്ലിക്കൊന്നു. പട്ടാമ്പി കൊപ്പത്താണ് സംഭവം. കൊപ്പം മണ്ണേങ്ങോട് അത്താണിയില്‍ മുളയംകാവ് പെരുപറതൊടി അബ്ദുള്‍ സലാമിന്റെ മകന്‍ ഹര്‍ഷാദിനെ കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട്  യുവാവിൻറെ ബന്ധു കൂടിയായ ഹര്‍ഷാദിന്റെ സുഹൃത്ത് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മർദ്ദനത്തിൽ പരിക്കേറ്റ ഹര്‍ഷാദിനെ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ ചേര്‍ന്നാണ്  ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ തെറ്റി താഴേക്ക് വീണെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ അറിയിച്ചത്. എന്നാൽ പരിശോധനയിൽ ശരീരം മുഴുവൻ അടിയേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും മണ്ണങ്ങോട് അത്താണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.ഇതിന് മുൻപും ഹക്കീം അർഷാദിനെ മർദ്ദിക്കാറുണ്ടായിരുനെന്നാണ് പോലീസിൻറെ കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News