തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് അതിഥി തൊഴിലാളികളുടെ മർദ്ദനം

മദ്യലഹരിയിലായിരുന്ന മൂന്ന് പ്രതികളെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 07:40 PM IST
  • മർദ്ദനത്തിൽ വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിന് പരിക്കേറ്റു.
  • ശശികുമാറിന്റെ വലതു കൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
  • സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു
തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് അതിഥി തൊഴിലാളികളുടെ മർദ്ദനം

തിരുവനന്തപുരം : പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ മർദ്ദനം. ഇന്ന് സെപ്റ്റംബർ 17 ഞായറാഴ്ച വൈകിട്ട് 3.30 യോടുകൂടി പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട്  കക്കോടി സ്വദേശി കെ. ശശികുമാറിന് പരിക്കേറ്റു. ശശികുമാറിന്റെ വലതു കൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. 

സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ചേർന്ന്  പിടികൂടി പോലീസിൽ ഏൽപിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31),സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത് . പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച്  മദ്യലഹരിയിലായിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസ്സിൽ ശക്തമായി അടിക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി. പുറകിൽ നിന്ന് വന്ന മറ്റൊരു ബസ്സിൽ കയറിയ സംഘം കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ALSO READ : Crime: മുഖംമൂടിയിട്ടെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; സംഭവം കുറ്റ്യാടിയിൽ

തുടർന്ന് യാത്രക്കാർ തടിച്ചു കൂടിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News