Jesna Missing Case : ജെസ്‌ന തിരോധാനക്കേസ്; 4 വർഷത്തിന് ശേഷം സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്

Jesna Case CBI Investigation അതിന് ശേഷമാണ് കേസ് ഫെബ്രുവരി 2021ൽ സിബിഐക്ക് കൈമാറിയത്.  കോടതി വിധിക്ക് ശേഷം മാർച്ച് 11നാണ് കേസ് സിബിഐ ഏറ്റെടുത്തത്. 

Written by - Jenish Thomas | Last Updated : Mar 31, 2022, 04:18 PM IST
  • കേന്ദ്ര ഏജൻസി കാണതായ പത്തനംതിട്ട സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
  • പ്രദേശികമായിട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്ത് വിട്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്.
  • കേന്ദ്ര അന്വേഷണ ഏജൻസിയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
  • സിബിഐ കേസ് ഏറ്റെടുത്തതിന് ഒരു വർഷത്തിന് ശേഷം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
Jesna Missing Case : ജെസ്‌ന തിരോധാനക്കേസ്; 4 വർഷത്തിന് ശേഷം സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം : ജെസ്ന തിരോധാനക്കേസിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേന്ദ്ര ഏജൻസി കാണതായ പത്തനംതിട്ട സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രദേശികമായിട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്ത് വിട്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം സിബിഐക്ക് സംസ്ഥാന ഹൈക്കോടതി വിട്ടത്. കേന്ദ്ര അന്വേഷണ ഏജൻസിയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സിബിഐ കേസ് ഏറ്റെടുത്തതിന് ഒരു വർഷത്തിന് ശേഷമാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. 2021 മാർച്ച് 11നാണ് ഹൈക്കോടതി വിധിയെ തുടർന്ന് സിബിഐ കേസ് ഏറ്റെടുക്കുന്നത്.

കേസ് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റ്ർപോളിന് യെല്ലോ നോട്ടീസ് നൽകിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. 

2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. ജസ്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഒരു എത്തും പിടിയും കിട്ടിയില്ല.

പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എന്തിനേറെ ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം വരെ ഡിജിപി പ്രഖ്യാപിച്ചിരുന്നു.

ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പത്തനംതിട്ട പൊലീസ് മേധാവിയായ കെ ജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നി‍ർണായക വിവരങ്ങൾ കിട്ടിയതായും വാ‍ർത്ത വന്നു. ജെസ്ന ജീവനോടെയുണ്ടെന്നും വാ‍ർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ ഡിസംബ‍ർ 31ന് കെ ജി സൈമൺ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. ‌

അതിന് ശേഷമാണ് കേസ് ഫെബ്രുവരി 2021ൽ സിബിഐക്ക് കൈമാറിയത്.  കോടതി വിധിക്ക് ശേഷം മാർച്ച് 11നാണ് കേസ് സിബിഐ ഏറ്റെടുത്തത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News