Crime News: നടുറോഡിൽ കാർ തടഞ്ഞുനിര്‍ത്തി യുവാവിന് മണ്ണ് മാഫിയ സംഘത്തിന്റെ ക്രൂരമർദനം

Crime News: ഷമീര്‍ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ തടഞ്ഞ് നിർത്തിയ ആറംഗ സംഘം ഒരു ദയയുമില്ലാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Written by - Ajitha Kumari | Last Updated : Sep 16, 2023, 07:21 AM IST
  • പടിഞ്ഞാറങ്ങാടിയിൽ യുവാവിനെ മണ്ണ് മാഫിയാ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി
  • സംഭവത്തിൽ ആറ് പേർക്കെതിരെ വധശ്രമത്തിന് തൃത്താല പോലീസ് കേസെടുത്തിട്ടുണ്ട്
  • പടിഞ്ഞാറങ്ങാടി സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷമീറിനാണ് മർദ്ദനം ഏറ്റത്
Crime News: നടുറോഡിൽ കാർ തടഞ്ഞുനിര്‍ത്തി യുവാവിന് മണ്ണ് മാഫിയ സംഘത്തിന്റെ  ക്രൂരമർദനം

പാലക്കാട്: ചാലിശ്ശേരിക്ക് സമീപം പടിഞ്ഞാറങ്ങാടിയിൽ യുവാവിനെ മണ്ണ് മാഫിയാ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ ആറ് പേർക്കെതിരെ വധശ്രമത്തിന് തൃത്താല പോലീസ് കേസെടുത്തിട്ടുണ്ട്. പടിഞ്ഞാറങ്ങാടി സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷമീറിനാണ് മർദ്ദനം ഏറ്റത്.  സംഭവം നടന്നത് പടിഞ്ഞാറങ്ങാടി കവലയിലായിരുന്നു സംഭവം.  ഇവർ തല്ലുക മാത്രമല്ല തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷമീര്‍ പറഞ്ഞു.

Also Read: ഒരുമിച്ചിരുന്ന് മദ്യപിച്ച സംഘം കൂട്ടത്തിലൊരാളെ വെട്ടിക്കൊന്നു, സംഭവം ആറ്റിങ്ങലിൽ!

ഷമീര്‍ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ തടഞ്ഞ് നിർത്തിയ ആറംഗ സംഘം ഒരു ദയയുമില്ലാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പടിഞ്ഞാറങ്ങാടി സ്വദേശികളായ അൽ ബാസ്റ്റിൻ റാഫി, മുഹമ്മദ് അലി, ജാഫർ, ഷബീർ അലി, നൗഷാദ്, മാധവൻ എന്നിവർക്കെതിരെയാണ് തൃത്താല പോലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. അനധികൃത മണ്ണ് മാഫിയാ സംഘമാണ് തന്നെ മർദ്ദിച്ചതെന്നാണ് ഷമീർ പറയുന്നത്. .

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

കപ്പൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം അതിരൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷമീറും പിതാവും ജില്ലാ കളക്ടർക്കു പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനകളില്‍ അനധികൃത മണ്ണ് കടത്ത് സംഘങ്ങള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ഇതിനെ തുടര്‍ന്ന് രണ്ട് തവണ മണ്ണ് മാഫിയാ സംഘം ഷമീറിനെ മർദ്ദിച്ചിരുന്നു.  ഇതിനിടയിലാണ് കഴിഞ്ഞ ദിവസവും മർദ്ദനമേറ്റത്.  ദേഹമാസകലം പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.  സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News