Gold Smuggling Case : സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് മുഖ്യപ്രതിയുടെ പരാതി; കേസ് ഇന്ന് എൻഐഎ കോടതി ഇന്ന് പരിഗണിക്കും

നയതന്ത്രചാനൽ സ്വർണ്ണക്കടത്തിൽ ബിജെപി (BJP) - കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണപ്പെടുത്തിയെന്ന് സരിത് ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 10:33 AM IST
  • ജയിൽ മേധാവിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്.
  • നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയാണ് സരിത്.
  • നയതന്ത്രചാനൽ സ്വർണ്ണക്കടത്തിൽ ബിജെപി (BJP) - കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണപ്പെടുത്തിയെന്ന് സരിത് ആരോപിച്ചു.
  • മാത്രമല്ല തന്നെ ദിവസങ്ങളോളം ഉറങ്ങാൻ അനുവദിക്കാതെ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കിയെന്നും സരിത് കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
Gold Smuggling Case : സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് മുഖ്യപ്രതിയുടെ പരാതി; കേസ് ഇന്ന് എൻഐഎ കോടതി ഇന്ന് പരിഗണിക്കും

Kochi : സ്വർണ്ണക്കടത്ത് കേസിൽ  (Gold Smuggling Case) ഉന്നതരുടെ പേര് പറയാൻ  തനിക്ക് വൻ സമ്മർദ്ദമുണ്ടായെന്ന പ്രതി സരിത്തിൻ്റെ പരാതി ഇന്ന് എൻഐഎ കോടതി ഇന്ന് പരിഗണിക്കും. ജയിൽ മേധാവിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള  സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയാണ് സരിത്. 

നയതന്ത്രചാനൽ സ്വർണ്ണക്കടത്തിൽ ബിജെപി (BJP) - കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണപ്പെടുത്തിയെന്ന് സരിത് ആരോപിച്ചു. മാത്രമല്ല തന്നെ ദിവസങ്ങളോളം ഉറങ്ങാൻ അനുവദിക്കാതെ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കിയെന്നും സരിത് കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.

ALSO READ: Gold smuggling case: കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്

ഉദ്യോഗസ്ഥരുടെ നടപടി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിചാരണ തടവുകാരെ സമ്മർദ്ദത്തിലാക്കി മൊഴി മാറ്റാൻ ശ്രമിക്കുന്നത് കോടതി നടപടിയിലെ ഇടപെടലാണെന്നുമാണ് കേന്ദ്ര നിലപാട്. സരിതിനെ സംസ്ഥാനത്തിന് പുറത്തേക്കുള്ള ജയിലിലേക്ക് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങൾ എൻഐഎ നിലവിൽ പരിഗണിക്കുന്നുണ്ട്. 

ALSO READ: Gold Smuggling Case: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ED സുപ്രീം കോടതിയിൽ

അതേസമയം കേസിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി (High Court)  ഇന്ന് പരിഗണിക്കും. യുഎപിഎ നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ വാദം. സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ സ്വപ്ന ബോധിപ്പിച്ചിട്ടുണ്ട്. വിചാരണ അനന്തമായി നീളുകയാണെന്നും ഹർജിയിൽ സ്വപ്ന ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വപ്നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എൻഐഎ കോടതി തള്ളിയിരുന്നു.

ALSO READ: Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar

ഇതിനിടെ കേസ് അന്വേഷിച്ച കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമതി കുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്. ബിവാണ്ടി ജിഎസ്ടി കമ്മീഷണർ ആയാണ് മാറ്റം. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. രാജേന്ദ്രകുമാറാണ് പുതിയ കൊച്ചി കസ്റ്റംസ് കമ്മീഷണർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News