Monson Mavunkal | മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

മോൻസൺ മാവുങ്കലിനും മുൻ ഡ്രൈവർ അജിക്കും മോൻസന്റെ മേക്കപ്പ് മാൻ ഷാജിക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 10:47 AM IST
  • ക്രൈംബ്രാ‌ഞ്ച് എടുത്ത കേസുകളുടെ വിവവരങ്ങളും അന്വേഷണ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് കത്ത് നൽകി
  • പുരാവസ്തു വിൽപ്പനയുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്
  • പുരാവസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്
  • ഒക്ടോബർ മൂന്ന് വരെ ക്രൈംബ്രാ‌ഞ്ച് രജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളിലും ഇഡി അന്വേഷണം നടത്തും
Monson Mavunkal | മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെതിരെ (Monson Mavunkal) കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മോൻസൺ മാവുങ്കലിനും മുൻ ഡ്രൈവർ അജിക്കും മോൻസന്റെ മേക്കപ്പ് മാൻ ഷാജിക്കും എതിരെയാണ് കേസ് രജിസ്റ്റർ (Case) ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഇഡി (Enforcement directorate) അന്വേഷണം (Investigation) ആരംഭിച്ചു.

മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് പുരാവസ്തു തട്ടിപ്പിൽ ഇഡി കേസെടുത്ത്. ക്രൈംബ്രാ‌ഞ്ച് എടുത്ത കേസുകളുടെ വിവവരങ്ങളും അന്വേഷണ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി അന്വേഷണ സംഘത്തിന് കത്ത് നൽകിയിട്ടുണ്ട്.

ALSO READ: Monson Mavunkal : മോൺസൺ മാവുങ്കലിനെതിരായ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും; അന്വേഷണ പുരോഗതി റിപ്പോർട്ട് കൈമാറി

പുരാവസ്തു വിൽപ്പനയുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്. പുരാവസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബർ മൂന്ന് വരെ ക്രൈംബ്രാ‌ഞ്ച് രജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളിലും ഇഡി അന്വേഷണം നടത്തും.

അതേസമയം, മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ കണ്ടത്തിയതിനെ തുടർന്ന് ഐജി ലക്ഷ്മണയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇതിന് മുമ്പ്  ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയിരുന്നുവെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ALSO READ: IG Lakshmana Suspension: മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ ; സസ്‌പെൻഷന് ഉത്തരവ്

കേസിൽ മോൻസൺ മാവുങ്കലുമായി ഐജി ലക്ഷ്മണയ്ക്ക് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആന്ധ്ര പ്രദേശിലെ ഒരു എംപിയും പരാതി നൽകിയിരുന്നു. ഐജി ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പോലീസ് ക്ലബ്ബിൽ വച്ച് ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ ‍ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. മോന്‍സനെതിരെ  പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും  ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോന്‍സനും തമ്മിലുള്ള ബന്ധത്തിന്‍റെ പേരില്‍ അന്വേഷണത്തിന്‍റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയിൽ ഡിജിപി അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News