Dog Theft : വീട്ടിൽ അതിക്രമിച്ച് കയറി കൂട് പൊളിച്ച് വളർത്തുനായയെ മോഷ്ടിച്ചുകൊണ്ട് പോയി; രണ്ടുപേർ പിടിയിൽ

Dog Theft കേസിൽ രണ്ട് പേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് സ്വദേശിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയാണ് പ്രതികൾ നായയെ കടത്തി കൊണ്ട് പോയത്

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 02:34 PM IST
  • വെള്ളനാട് സ്വദേശിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയാണ് പ്രതികൾ നായയെ കടത്തി കൊണ്ട് പോയത്.
  • ഓഗസ്റ്റ് 9നാണ് സംഭംവം.
  • തിങ്കളാഴ്ച രാത്രിയിൽ പ്രതികൾ വെള്ളനാട് സ്വദേശിയായ വിജയദാസിന്റെ വീട്ടിൽ അതിക്രമിച്ച് പൊമറേനിയൻ ഇനത്തിൽപ്പെട്ട വളർത്ത് നായയെ തട്ടികൊണ്ട് പോകുന്നത്.
  • അതിക്രമിച്ച കയറിയ പ്രതികൾ കൂടിന്റെ പൂട്ട് പൊളിച്ചാണ് കടത്തികൊണ്ട് പോയത്.
Dog Theft : വീട്ടിൽ അതിക്രമിച്ച് കയറി കൂട് പൊളിച്ച് വളർത്തുനായയെ മോഷ്ടിച്ചുകൊണ്ട് പോയി; രണ്ടുപേർ പിടിയിൽ

Thiruvananthapuram : തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി വളർത്ത് നായ മോഷ്ടിച്ച (Dog Theft) കേസിൽ രണ്ട് പേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് സ്വദേശിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയാണ് പ്രതികൾ നായയെ കടത്തി കൊണ്ട് പോയത്.

ഓഗസ്റ്റ് 9നാണ് സംഭംവം. തിങ്കളാഴ്ച രാത്രിയിൽ പ്രതികൾ വെള്ളനാട് സ്വദേശിയായ വിജയദാസിന്റെ വീട്ടിൽ അതിക്രമിച്ച് പൊമറേനിയൻ ഇനത്തിൽപ്പെട്ട വളർത്ത് നായയെ തട്ടികൊണ്ട് പോകുന്നത്. അതിക്രമിച്ച കയറിയ പ്രതികൾ കൂടിന്റെ പൂട്ട് പൊളിച്ചാണ് കടത്തികൊണ്ട് പോയത്.

ALSO READ : Robbery : പട്ടാപകൽ ATM കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി

പുനലാൽ ഫിറോസ് ഭവനിൽ ഫിറോഷ്(43), വിമൽ നിവാസിൽ വിമൽ കുമാർ(39) എന്നിവരാണ് അറസ്റ്റിലായത്.

ALSO READ : Thrikkakara Dog Killing: കണ്ടെത്തിയത് കുഴിച്ചിട്ട നിലയിൽ 30ലതികം നായകളുടെ മൃതദേഹം,തൃക്കാക്കരയിലെ കുറ്റവാളികൾക്ക് ഉദ്ദേശം എന്തായിരുന്നു?

CCTV ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ കണ്ടെത്തുന്നത്. ആര്യനാട് ഇൻസ്പെക്ടർ എൻ.ആർ.ജോസ്, ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരനും ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News