Crime News: അച്ഛനെ കൊന്നതിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ; വീട്ടമ്മയും കാമുകനും പിടിയിൽ

Crime News: സംഭവത്തിന് ശേഷം മൂന്നുമാസം കഴിഞ്ഞു അമ്മയെ കാണാനെത്തിയ മകൾ ഒരു ഫോൺ ചെയ്യാൻ അമ്മയുടെ ഫോൺ എടുത്തതിനെ തുടർന്നാണ് ഈ ശബ്ദരേഖ കണ്ടത്. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 11:02 AM IST
  • അച്ഛന്റെ കൊലപാതകത്തിന് കാരണം അമ്മ
  • മൂന്ന് മാസം മുൻപായിരുന്നു സംഭവം ചന്ദ്രപുർ സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു പറഞ്ഞിരുന്നത്
Crime News: അച്ഛനെ കൊന്നതിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ;  വീട്ടമ്മയും കാമുകനും പിടിയിൽ

മുംബൈ: Crime News: അച്ഛന്റെ കൊലപാതകത്തിന് കാരണം അമ്മയെന്ന് തെളിയിച്ച് മകൾ.  മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ ചന്ദ്രപുർ സ്വദേശി മരിച്ചത്.  മരണമടഞ്ഞത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അച്ഛന്റേത് കൊലപാതമായിരുന്നുവെന്നും കൊന്നത് അമ്മയാന്നെനും മകൾ കണ്ടെത്തിയിരിക്കുകയാണ്.   

Also Read: Crime Update: ബാത്ത് റൂമിൽ അതിക്രമിച്ചു കയറി; ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകൻ പിടിയിൽ

ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് അമ്മയായ രഞ്ജന രാംതെക് കാമുകനായ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് കാര്യങ്ങളുടെ കെട്ടഴിയുന്നത്.  ഇതോടെ രഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ആഗസ്റ്റ് ആറിനായിരുന്നു. ഉറങ്ങിക്കിടന്ന ഭർത്താവിനെ രഞ്ജന തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്ന്  അറിയിക്കുകയും മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

Also Read: Planet Transit: ഡിസംബറിൽ 3 ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!

 

ഭർത്താവിനെ കൊന്നശേഷം ഇക്കാര്യം കാമുകനെ വിളിച്ചു പറഞ്ഞ ശബ്ദരേഖയാണ് കള്ളി വെളിച്ചത്തു കൊണ്ടുവരാൻ സഹായിച്ചത്.  ഇതിനുശേഷം മൂന്ന് മാസാം കഴിഞ്ഞു വീട്ടിലെത്തിയ മകൾ ശ്വേത ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ഈ ശബ്ദരേഖ കണ്ടത്.  ഇതുകേട്ട മകൾ ശബ്ദരേഖ നേരെ പോലീസ് സ്‌റ്റേഷനിൽ കൊണ്ടുകൊടുക്കുകയായിരുന്നു.  ശബ്ദരേഖ കേട്ട പോലീസ് രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News