Actress Attack Case : ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ല; ക്രൈം ബ്രാഞ്ച് എഡിജിപി വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി

കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2022, 05:32 PM IST
  • സംഭവത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി ഏപ്രിൽ 18 തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
  • കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
  • പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം.
  • ഇതിന് പിന്നാലെ ഇന്ന് ഏപ്രിൽ 12ന് ബൈജു പൗലോസ് വിചാരണക്കോടതിയിൽ ഹാജരായി വിശദീകരണം നൽകി.
Actress Attack Case : ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ല; ക്രൈം ബ്രാഞ്ച് എഡിജിപി വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ വിവരങ്ങൾ പുറത്തായ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന്  വിചാരണകോടതി. സംഭവത്തിൽ ക്രൈം ബ്രാഞ്ച് എഡിജിപി ഏപ്രിൽ 18 തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം. ഇതിന് പിന്നാലെ ഇന്ന് ഏപ്രിൽ 12ന് ബൈജു പൗലോസ് വിചാരണക്കോടതിയിൽ ഹാജരായി വിശദീകരണം നൽകി.

ALSO READ : Actress Attack: ദിലീപ് വീണ്ടും ജയിലിലേക്കോ ? ജാമ്യം റദ്ദാക്കാൻ തിരക്കിട്ട നീക്കം

എന്നാൽ ബൈജു പൗലോസ് കാര്യങ്ങൾ കോടതിയിൽ വിശദീകരിച്ചെങ്കിലും അത് തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് എഡിജിപിയോട് വിശദമായ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടരിക്കുന്നത്.

കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. തുടരന്വേഷണ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന ജനുവരി നാലിലെ ഉത്തരവ് ബൈജു പൗലോസ് ലംഘിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ALSO READ : Kavya Madhavan: കാവ്യ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നു, കോടതിയെ സമീപിക്കാൻ നീക്കം

അതിജീവിതയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചത് കോടതി ജീവനക്കാർ വഴിയാണോ എന്ന് അറിയാൻ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. കോടതിയിൽ സമർപ്പിച്ച അപേക്ഷ മാധ്യമങ്ങളിൽ വന്നതോടുകൂടിയാണ് കോടതി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

പ്രതിയുടെ ഫോണിൽ നിന്നും നിർണായക ഫോറൻസിക് വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ വിവരങ്ങൾ അന്വേഷണ സംഘത്തിന് കയ്യിൽ സുരക്ഷിതമല്ല എന്നാണ് പ്രതിഭാഗം പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News