Sexual Abuse Case Agianst Jayasurya: ലൈംഗികാതിക്രമ കേസ്: നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും

Actor Jayasurya: 2008 ൽ നടന്ന സംഭവത്തിൽ കന്‍റോൺമെന്‍റ് പോലിസ് കേസെടുത്തിരുന്നു. ഈ കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Oct 15, 2024, 07:59 AM IST
  • ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും
  • സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് നടപടി
  • 2008 ൽ നടന്ന സംഭവത്തിലാണ് കന്‍റോൺമെന്‍റ് പോലിസ് കേസെടുത്തത്
Sexual Abuse Case Agianst Jayasurya: ലൈംഗികാതിക്രമ കേസ്: നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലിസ് സ്റ്റേഷനിൽ ഹാജരായേക്കുമെന്ന് റിപ്പോർട്ട്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. 

Also Read: ലൈംഗികാതിക്രമ കേസ്: 15 ന് ഹാജരാകാൻ ജയസൂര്യയ്ക്ക് നോട്ടീസ്!

2008 ൽ നടന്ന സംഭവത്തിലാണ് കന്‍റോൺമെന്‍റ് പോലിസ് കേസെടുത്തത്. ഈ കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

Also Read: വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ഇന്ന് പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് എസ് എച്ച് ഒക്ക് മുന്നിൽ ഹാജരാകണമെന്നാണ് ജയസൂര്യയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതനുസരിച്ചാകും ജയസൂര്യ ഹാജരാക്കുക എന്നാണ് റിപ്പോർട്ട്.  ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത് രണ്ട് നടികളാണ്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കേരളാ തീരത്ത് റെഡ് അലർട്ട്!

എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ്‌ ഹർജികൾ തീർപ്പാക്കിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News