SBI New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക! ബാങ്ക് ഈ നിയമം മാറ്റി, Transaction ൽ ബുദ്ധിമുട്ടുണ്ടാകാം

SBI YONO App New Rule: എസ്‌ബി‌ഐയുടെ യോനോ ആപ്ലിക്കേഷനിൽ (SBI YONO) ഉപഭോക്താക്കൾക്ക് ഇപ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ. നിയമങ്ങൾ വിശദമായി അറിയൂ...   

Last Updated : Aug 25, 2021, 04:18 PM IST
  • ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ നിന്നുള്ള സംരക്ഷണം
  • ഇക്കാരണത്താൽ ഈ പുതിയ അപ്‌ഗ്രേഡ് യോനോ ആപ്പിൽ ചേർത്തിട്ടുണ്ട്
  • ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ബാങ്ക് ഇത് ചെയ്തത്
SBI New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക! ബാങ്ക് ഈ നിയമം മാറ്റി, Transaction ൽ ബുദ്ധിമുട്ടുണ്ടാകാം

ന്യൂഡൽഹി: SBI YONO App New Rule: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ SBI യുടെ ഉപഭോക്താക്കൾക്ക് വളരെ പ്രധാനപ്പെട്ട വാർത്തയുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ബാങ്ക് സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

ഈ മാറ്റത്തിന് കീഴിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐയുടെ (SBI) യോനോ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാൻ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിന്നും മാത്രമേ കഴിയൂ.  അതായത് ഇനി നിങ്ങൾക്ക് ഏതെങ്കിലും നമ്പറിൽ നിന്നും ബാങ്കിന്റെ സേവനം എടുക്കാൻ കഴിയില്ല. ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ വേണ്ടിയാണ് ബാങ്ക് ഈ നടപടി സ്വീകരിച്ചത്.

Also Read: SBI Yono New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.. ബാങ്ക് ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്

ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ നിന്നുള്ള സംരക്ഷണം (Protection from online banking fraud)

SBI ഇടയ്ക്കിടെ ഉപഭോക്താക്കൾക്കായി സൗകര്യങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓൺലൈൻ തട്ടിപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത്, ഈ പുതിയ അപ്‌ഗ്രേഡ് യോനോ ആപ്പിൽ ചേർത്തിട്ടുണ്ട്. ഇതോടെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഒരു ബാങ്കിംഗ് അനുഭവം ലഭിക്കുക മാത്രമല്ല ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുകയും ചെയ്യും.

ബാങ്ക് തന്നെ വിവരങ്ങൾ നൽകി (The bank itself gave information)

ബാങ്ക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ വിവരങ്ങൾ നൽകിയിട്ടുണ്ട് അതായത് പുതിയ രജിസ്ട്രേഷനായി ഉപഭോക്താക്കൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ മൊബൈൽ നമ്പർ ഉപയോഗിക്കണം. അതായത്, ഇപ്പോൾ YONO അക്കൗണ്ട് ഉടമകൾ മറ്റേതെങ്കിലും നമ്പറിലിലൂടെ ലോഗിൻ ചെയ്യുമ്പോൾ ഇടപാട് നടത്താൻ SBI അനുവദിക്കില്ല.

Also Read: SBI Digital Banking alert! YONO App ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, ഈ ദിവസങ്ങളില്‍ യോനൊ ആപ്പ് പ്രവര്‍ത്തിക്കില്ല

ഫോൺ നമ്പറുകൾക്ക് വേണ്ടിയുള്ള നിയമങ്ങളും (Rules made for phone numbers also)

ഇപ്പോൾ ഈ പുതിയ നിയമപ്രകാരം, നിങ്ങൾക്ക് ഏതെങ്കിലും  ഫോൺ നമ്പറിലൂടെആപ്പിലേക്ക് ലോഗിൻ ചെയ്യാനാകില്ല, എന്നാൽ നേരത്തെ ഉപഭോക്താക്കൾക്ക് ഏത് ഫോണിൽ നിന്നും ലോഗിൻ ചെയ്യാനാകുമായിരുന്നു. ഇപ്പോൾ എന്നാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും മാത്രമേ ഇപ്പോൾ നിങ്ങൾക്ക് yono യുടെ സൗകര്യം ഉപയോഗിക്കാനാകൂ. ഇതിലൂടെ ഉപഭോക്താക്കൾക്കുള്ള സുരക്ഷാ സവിശേഷതകൾ വർദ്ധിപ്പിക്കുകയാണെന്ന് ബാങ്ക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News