Kerala Lottery Results 2022 : ഒന്നാം സമ്മാനം 75 ലക്ഷം ആര് നേടി? സ്ത്രീശക്തി ഭാഗ്യക്കുറി ഫലം

Kerala Lottery Sthree Sakthi SS 337 Results 2022 ഒന്നാം സമ്മാനം പട്ടാമ്പിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 05:39 PM IST
  • SK 563796 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം.
  • SL 975238 എന്ന ഭാഗ്യക്കുറിക്കാണ് രണ്ടാം സമ്മാനം.
  • വിശദമായ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Kerala Lottery Results 2022 : ഒന്നാം സമ്മാനം 75 ലക്ഷം ആര് നേടി? സ്ത്രീശക്തി ഭാഗ്യക്കുറി ഫലം

Kerala Lottery Result 2022 Sthree Sakthi SS-337 : സ്ത്രീ ശക്തി  എസ്എസ്-337 ഭാഗ്യക്കുറി ഫലം ഉടൻ പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. SK 563796 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. SL 975238 എന്ന ഭാഗ്യക്കുറിക്കാണ് രണ്ടാം സമ്മാനം. ലോട്ടറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പട്ടാമ്പിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കരുനാഗപ്പള്ളിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. കൂടാതെ  SA 563796, SB 563796, SC 563796, SD 563796, SE 563796, SF 563796, SG 563796, SH 563796, SJ 563796, SL 563796, SM 563796 എന്നീ ടിക്കറ്റ് നമ്പറുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും.

ALSO READ : Kerala Lottery Result 2022 : ഒരു കോടി നേടിയ ആ ഭാഗ്യാവൻ ഇതാ; ഫിഫ്റ്റി ഫിഫ്റ്റി എഫ്എഫ് 22 ഫലം

40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. 

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ഇന്നലെ ഒക്ടോബർ 30ന്  വിൻ വിൻ W-691 ടിക്കറ്റ് ഫലം പ്രഖ്യാപിച്ചിരുന്നു. ലോട്ടറി നമ്പർ WT 529148 എന്ന ചിറ്റൂരിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 75 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം. കോട്ടയത്ത് നിന്നെടുത്ത WN 572708 എന്ന ടിക്കറ്റിനായിരുന്നു രണ്ടാം സമ്മാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News