Kerala Financial Crisis : ഓണം അടിപൊളിയാക്കി; ഖജനാവ് കാലിയായി; ഇനി മുണ്ട് മുറക്കി ഉടുക്കും

Kerala Treasury സംസ്ഥാന ധനകാര്യ വകുപ്പ് ട്രഷറി നിയന്ത്രണമേർപ്പെടുത്താൻ ആലോചിക്കുകയാണ്. ഇത് സംഭബന്ധിച്ചുള്ള തീരുമാനം നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. 

Written by - Jenish Thomas | Last Updated : Sep 11, 2022, 03:03 PM IST
  • ണം സംബന്ധിച്ചുള്ള വിവിധ ആവശ്യങ്ങൾക്കായി ഒറ്റയടിക്ക് 15,000 കോടി രൂപ ചെലവഴിച്ചതോടെ സംസ്ഥാനത്തെ ഖജനാവ് ഇപ്പോൾ കാലിയായി സ്ഥിതിയിലാണ്.
  • ഇതോടെ സംസ്ഥാന ധനകാര്യ വകുപ്പ് ട്രഷറി നിയന്ത്രണമേർപ്പെടുത്താൻ ആലോചിക്കുകയാണ്
  • വിവിധ പദ്ധതികൾക്കായി ബജറ്റിലൂടെ നീക്കിവച്ചിരിക്കുന്ന തുക ചെലവഴിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്താൻ ധനകാര്യ വകുപ്പ്
  • ദിവസ ചെലവിനായി 1683 കോടി രൂപ ഇതിനോടകം സംസ്ഥാനം എടുത്ത് കഴിഞ്ഞു
Kerala Financial Crisis : ഓണം അടിപൊളിയാക്കി; ഖജനാവ് കാലിയായി; ഇനി മുണ്ട് മുറക്കി ഉടുക്കും

തിരുവനന്തപുരം : ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കിറ്റ് വിതരണം, സർക്കാർ ജീവനക്കാരുടെ ബോണസ് ഉൾപ്പെടെ ഓണം സംബന്ധിച്ചുള്ള വിവിധ ആവശ്യങ്ങൾക്കായി ഒറ്റയടിക്ക് 15,000 കോടി രൂപ ചെലവഴിച്ചതോടെ സംസ്ഥാനത്തെ ഖജനാവ് ഇപ്പോൾ കാലിയായി സ്ഥിതിയിലാണെന്ന് റിപ്പോർട്ട്. ഇതോടെ സംസ്ഥാന ധനകാര്യ വകുപ്പ് ട്രഷറി നിയന്ത്രണമേർപ്പെടുത്താൻ ആലോചിക്കുകയാണ്. ഇത് സംഭബന്ധിച്ചുള്ള തീരുമാനം നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ചികിത്സ സഹായം, മരുന്ന് വാങ്ങാൽ, സ്കോളർഷിപ്പികൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകില്ല. പകരം വിവിധ പദ്ധതികൾക്കായി ബജറ്റിലൂടെ നീക്കിവച്ചിരിക്കുന്ന തുക ചെലവഴിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്താനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിക്കായി മാറ്റിവച്ചിതിന്റെ 43 ശതമാനം മാത്രം ചെലവാക്കിയാൽ മതിയെന്നാണ് വകുപ്പ് മുന്നോട്ട് വെക്കുന്ന നിലപാട്. പദ്ധതികൾക്കായുള്ള തുക ചെലവഴിക്കാതെ അക്കൗണ്ടിലേക്ക് മാറ്റിയ പണം തിരികെ പിടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ALSO READ : Onam Bonus 2022 : സർക്കാർ ജീവനക്കാർക്ക് ഓണം ആഘോഷിക്കാൻ 4,000 രൂപ ബോണസ്; 2750 രൂപ ഉത്സവബത്തയായി നൽകും

അതേസമയം ഈ നടപടികൾ കൊണ്ട് സർക്കാരിന് പിടിച്ച് നിൽക്കാനായില്ലെങ്കിൽ, കഴിഞ്ഞ പ്രാവിശ്യം നടത്തിയത് പോലെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച് വെക്കൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത ആഴ്ച മുതലായിരിക്കും ട്രഷറിയിൽ നിയന്ത്രണമേർപ്പെടുത്തുക.

കൂടാതെ നാളെ കേന്ദ്രത്തിൽ നിന്നും ജിഎസ്ടി വിഹിതം, ധനക്കമ്മി നികത്തിൽ എന്നിവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. അതും പ്രതീക്ഷിച്ചത് പോലെ നടന്നില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഒന്നും കൂടി രൂക്ഷമായേക്കും. കേരളത്തെ വലയ്ക്കുന്നത് റിസർവ് ബാങ്കിൽ നിന്നും വായ്പ എടുക്കാനുള്ള പരിധിയാണ്. ദിവസ ചെലവിനായി 1683 കോടി രൂപ ഇതിനോടകം സംസ്ഥാനം എടുത്ത് കഴിഞ്ഞു. ഇനി ഓവർ ഡ്രാഫ്റ്റായി ഒരു 1683 കോടിയും കൂടി സംസ്ഥാനത്തിന് എടുക്കാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News