Idbi Bank FD Interest: ഐഡിബിഐയുടെ കിടിലന്‍ സ്ഥിര നിക്ഷേപ പദ്ധതി; 1 വർഷത്തിൽ 7000 പലിശ ഇങ്ങോട്ട്

375 ദിവസം, 444 ദിവസം എന്നിങ്ങനയുള്ള രണ്ട് കാലയളവുകളാണ് അമൃത് മഹോത്സവിനുള്ളത്. ഈ സ്കീമിന് ഏറ്റവും ഉയർന്ന പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 11:13 AM IST
  • സ്ഥിരം ഉപഭോക്താക്കൾക്കും എൻആർഇ, എൻആർഒ ഉപഭോക്താക്കൾക്കും സ്കീമിൽ നിക്ഷേപിക്കുന്നതിന് 444 ദിവസത്തേക്ക് 7.15% പലിശ
  • 375 ദിവസത്തെ കാലാവധിയുള്ള അമൃത് മഹോത്സവ് എഫ്ഡിയിൽ നിക്ഷേപിക്കുന്നവർക്ക് 7.65% പലിശ
  • സ്ഥിര നിക്ഷേപ പദ്ധതികൾ 7 ദിവസം മുതൽ 10 വർഷം വരൊണ്. ഈ കാലാവധികളിൽ, സാധാരണ പൗരന്മാർക്ക് 3% മുതൽ
Idbi Bank FD Interest: ഐഡിബിഐയുടെ കിടിലന്‍ സ്ഥിര നിക്ഷേപ പദ്ധതി; 1 വർഷത്തിൽ 7000 പലിശ ഇങ്ങോട്ട്

ന്യൂഡൽഹി: രണ്ട് കോടിയിൽ താഴെ നിക്ഷേപമുള്ള സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഐഡിബിഐ ബാങ്ക് പരിഷ്കരിച്ചു. പുതിയ പലിശ നിരക്കുകൾ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഇതിനുപുറമെ, പ്രത്യേക നിക്ഷേപ പദ്ധതിയായ അമൃത് മഹോത്സവ് എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള സമയപരിധിയും ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇതോടെ നിക്ഷേപകർക്ക് നിക്ഷേപ പദ്ധതികളിലൂടെ വലിയ വരുമാനം നേടാനുള്ള അവസരമുണ്ട്.

375 ദിവസം, 444 ദിവസം എന്നിങ്ങനയുള്ള രണ്ട് കാലയളവുകളാണ് അമൃത് മഹോത്സവിനുള്ളത്. ഈ സ്കീമിന് ഏറ്റവും ഉയർന്ന പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ എഫ്ഡി സ്കീമിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നു. ഇത് മാറ്റിയിട്ടുണ്ട്.

444 ദിവസത്തെ കാലാവധി

ബാങ്ക് പറയുന്ന പ്രകാരം. സ്ഥിരം ഉപഭോക്താക്കൾക്കും എൻആർഇ, എൻആർഒ ഉപഭോക്താക്കൾക്കും അമൃത് മഹോത്സവ് എഫ്ഡി സ്കീമിൽ നിക്ഷേപിക്കുന്നതിന് 444 ദിവസത്തേക്ക്  7.15% പലിശനിരക്കാണ് ബാങ്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7.65% പലിശ നിരക്കും ബാങ്ക് നൽകുന്നു. ഈ എഫ്‌ഡി കാലാവധിക്ക് മുൻപ് തന്നെ നേരത്തെ പിൻവലിക്കാനും ക്ലോസ് ചെയ്യാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

375 ദിവസത്തെ കാലാവധി

375 ദിവസത്തെ കാലാവധിയുള്ള അമൃത് മഹോത്സവ് എഫ്ഡിയിൽ നിക്ഷേപിക്കുന്നവർക്ക് 7.65% പലിശയാണ്  ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സാധാരണ ഉപഭോക്താക്കൾക്കും എൻആർഇ, എൻആർഒ ഉപഭോക്താക്കൾക്കും 375 ദിവസത്തെ കാലാവധിയുള്ള അമൃത് മഹോത്സവ് എഫ്ഡിയിൽ 7.10% പലിശ നിരക്ക് ലഭിക്കും. മെച്വരിറ്റി കാലാവധിക്ക് മുൻപ് തന്നെ നിക്ഷേപം പിൻവലിക്കാനും സാധിക്കും. 

പുതിയ പലിശനിരക്കുകൾ

ഐഡിബിഐ ബാങ്കിന്റെ സ്ഥിര നിക്ഷേപ പദ്ധതികൾ 7 ദിവസം മുതൽ 10 വർഷം വരൊണ്. ഈ കാലാവധികളിൽ, സാധാരണ പൗരന്മാർക്ക് 3% മുതൽ 6.80% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.30% വരെയുമാണ് ലഭിക്കുന്ന പലിശ. പുതിയ നിരക്കുകൾ 2023 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News