LPG Price Hike: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചു!

LPG Cylinder Price: വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. 19 കിലോ സിലിണ്ടറിന് ഡൽഹിയിൽ ഇന്ന് മുതൽ 1796.50 രൂപ നൽകണം.

Written by - Ajitha Kumari | Last Updated : Dec 1, 2023, 10:36 AM IST
  • മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി
  • വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു
  • 19 കിലോ സിലിണ്ടറിന് ഡൽഹിയിൽ ഇന്ന് മുതൽ 1796.50 രൂപ നൽകണം
LPG Price Hike: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചു!

LPG Cylinder Price in Delhi:  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബർ 30 ആയ ഇന്നലെ പൂർത്തിയായതിന് പിന്നാലെ ഇന്ന് അതായത് മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.   എൽപിജി സിലിണ്ടറിന്റെ വില എണ്ണ വിപണന കമ്പനികൾ വർധിപ്പിച്ചിരിക്കുകയാണ്.  ഇതോടെ ഡിസംബർ ഒന്നു മുതൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനവുണ്ടായിരിക്കുകയാണ്. 

Also Read: LPG Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർധനവ്

നവംബർ മാസത്തിനു ശേഷം ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വീണ്ടും വർധിപ്പിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനമായ ഡൽഹിയിൽ ഗ്യാസ് സിലിണ്ടറിന് 21 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ സിലിണ്ടർ നിരക്ക് 1796.50 രൂപയായി ഉയർന്നു. നവംബർ 30 വരെ 19 കിലോ സിലിണ്ടർ 1775 രൂപയ്ക്ക് ലഭ്യമായിരുന്നു.

Also Read: പ്രവചനങ്ങൾ എല്ലാം നേരായിരുന്നോ..? എക്സിറ്റ് പോളുകളിലെ കൃത്യത എത്രമാത്രം

ഡിസംബർ ഒന്നു മുതൽ ഈ വില നൽകേണ്ടിവരും

വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് ഡിസംബർ ഒന്നായ എന്നുമുതലാണ് നിലവിൽ വന്നത്. 19 കിലോ സിലിണ്ടറിന് ഡൽഹിയിൽ ഇന്ന് മുതൽ 1796.50 രൂപ നൽകണം. അതുപോലെ, കൊൽക്കത്തയിൽ 1885.50 രൂപയ്ക്ക് പകരം 1908 രൂപയും മുംബൈയിൽ 1728 രൂപയ്ക്ക് പകരം 1749 രൂപയും ചെന്നൈയിൽ 1942 രൂപയ്ക്ക് പകരം 1968.50 രൂപയായും വില ഉയർന്നിട്ടുണ്ട്. എല്ലാ മാസവും ഒന്നാം തീയതിയാണ് പുതിയ സിലിണ്ടർ നിരക്കുകൾ എണ്ണക്കമ്പനികൾ ഇഷ്യൂ ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും നിരക്ക് വർധിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ സിലിണ്ടറിന്റെ വില വർധിപ്പിച്ച ശേഷം 1819 രൂപയായിരിക്കുകയാണ്. അതുപോലെ എംപിയിലെ ഭോപ്പാലിലും ഇന്ന് മുതൽ 1804.5 രൂപ സിലിണ്ടറിന് നൽകേണ്ടിവരും.  അതുപോലെ ഹൈദരാബാദിൽ 19 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 2024.5 രൂപയായി ഉയർന്നു. റായ്പൂരിൽ ഇന്നുമുതൽ 2004 രൂപ നൽകണം.  എണ്ണ വിപണന കമ്പനികൾ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചെങ്കിലും ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ല. 

Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം ഇരട്ടിക്കും!

പ്രധാന നഗരങ്ങളിലെ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില

ഈ വർദ്ധനവിന് ശേഷം ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1796.50 രൂപയായിട്ടുണ്ട്. അതുപോലെ കൊൽക്കത്തയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 1908 രൂപയും മുംബൈയിൽ 1749 രൂപയും ചെന്നൈയിൽ 1968.50 രൂപയുമാണ് വില. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News