Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Kerala Gold Rate: ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53720 രൂപയാണ്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില

Written by - Ajitha Kumari | Last Updated : Aug 29, 2024, 11:24 AM IST
  • സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു
  • ഇന്നലെ സ്വർണ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു
  • ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53720 രൂപയാണ്
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് മാറ്റമില്ലതെ തുടരുന്നു. 

Also Read: സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു

 

ഇന്നലെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് ഇന്ന് 160 രൂപയാണ് ഇന്നലെ വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53720 രൂപയാണ്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.  ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

Also Read: കർക്കടകത്തിലെ ബുധന്റെ ഉദയം ഇവർക്ക് നൽകും രാജകീയ ജീവിതം; തൊട്ടതെല്ലാം പൊന്നാകും!

ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് സ്വർണത്തിന് കൂടിയിരിക്കുന്നത്. 

Also Read: മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തൈര് കിടുവാ!

 

കഴിഞ്ഞ മാസം സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് ഇടിഞ്ഞത്. ശേഷം സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News