EPFO: തൊഴിലുടമ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് ​​സംഭാവന നൽകുന്നുണ്ടോ? അറിയാൻ വഴിയുണ്ട്

EPFO ​​പോർട്ടൽ വഴിയോ UMANG ആപ്പ് വഴിയോ നിങ്ങൾക്ക് EPF പാസ്ബുക്ക് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 10:08 AM IST
  • UMANG ആപ്പ് വഴി പാസ്ബുക്ക് പരിശോധിക്കാനായി മൊബൈൽ നമ്പർ വഴി രജിസ്ട്രേഷൻ ചെയ്യാം.
  • രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ, യുഎഎൻ, ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങൾക്ക് പാസ്ബുക്ക് ആക്സസ് ചെയ്യാൻ കഴിയും.
  • ഒരു ജീവനക്കാരന് അവരുടെ ഇപിഎഫ് ബാലൻസ് എസ്എംഎസ് വഴിയോ മിസ്ഡ് കോൾ വഴിയോ പരിശോധിക്കാനും വഴിയുണ്ട്.
EPFO: തൊഴിലുടമ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് ​​സംഭാവന നൽകുന്നുണ്ടോ? അറിയാൻ വഴിയുണ്ട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാരനാണോ നിങ്ങൾ? ഇപിഎഫ് അക്കൗണ്ടിലേക്കുള്ള സംഭാവനയിൽ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ഒരു തുക കുറയ്ക്കുന്നതിനെ കുറിച്ച് അറിയാമല്ലോ. അത് പോലെ തന്നെ നിങ്ങളുടെ തൊഴിലുടമയും അതിലേക്ക് സംഭാവന ചെയ്യേണ്ടതാണ്. പക്ഷേ പലപ്പോഴും ശമ്പളത്തിൽ നിന്ന് പിടിക്കുന്ന വിഹിതം ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടുന്നില്ല. ഇപിഎഫ്ഒ അക്കൗണ്ട് ഉടമകൾക്ക് അവരുടെ വിഹിതവും തൊഴിലുടമയുടെ സംഭാവനയും ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കാം. 

പ്രതിമാസ നിക്ഷേപങ്ങൾ പരിശോധിക്കുന്നതിനായി നിങ്ങളുടെ തൊഴിലുടമയോട് പാസ്ബുക്ക് നൽകാൻ ആവശ്യപ്പെടണം. തൊഴിലുടമ ഇപിഎഫ് സംഭാവന സമർപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വേറെയും വഴിയുണ്ട്.

EPFO ​​പോർട്ടൽ വഴിയോ UMANG ആപ്പ് വഴിയോ നിങ്ങൾക്ക് EPF പാസ്ബുക്ക് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. ഇതിനായി ഉപയോക്താക്കൾ ആദ്യം ഇ-സേവ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ), പാൻ, ആധാർ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ആവശ്യമാണ്. ഇപിഎഫ് പാസ്‌ബുക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://passbook.epfindia.gov.in/MemberPassBook/Login ആക്‌സസ് ചെയ്യാൻ കഴിയും. 

Also Read: LIC Plans: മികച്ച സാമ്പത്തിക നേട്ടം നൽകുന്ന എൽഐസിയുടെ ഏഴ് പ്ലാനുകളെ കുറിച്ച് അറിയാം

 

UMANG ആപ്പ് വഴി പാസ്ബുക്ക് പരിശോധിക്കാനായി മൊബൈൽ നമ്പർ വഴി രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ, യുഎഎൻ, ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങൾക്ക് പാസ്ബുക്ക് ആക്സസ് ചെയ്യാൻ കഴിയും.

ഒരു ജീവനക്കാരന് അവരുടെ ഇപിഎഫ് ബാലൻസ് എസ്എംഎസ് വഴിയോ മിസ്ഡ് കോൾ വഴിയോ പരിശോധിക്കാനും വഴിയുണ്ട്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് "EPFOHO UAN" എന്ന് ടൈപ്പ് ചെയ്യുക അല്ലെങ്കിൽ 011-22901406 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകുക.

SSC CHSL Tier 1 Result 2022 : സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ സിഎച്ച്എസ്എൽ ടയർ 1 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ടത് എങ്ങനെ?

കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ ടയർ 1 പരീക്ഷയുടെ ഫലം സ്റ്റാഫ് സെക്ഷൻ കമ്മീഷൻ  പ്രഖ്യാപിച്ചു. ഉദ്യോഗാർഥികൾക്ക് സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ  ssc.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും. ഒപ്പം ഈ വെബ്സൈറ്റിൽ നിന്ന് തന്നെ നിങ്ങളുടെ സ്കോർ കാർഡും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ഈ വര്ഷം മെയ് 24 മുതൽ ജൂൺ 10 വരെയാണ് കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ 2021 പരീക്ഷയുടെ ഒന്നാം ഘട്ടം നടത്തിയത്. കമ്പ്യൂട്ടർ ബേസ്ഡ് മോഡിലായിരുന്നു ഈ വർഷത്തെ സിഎച്ച്എസ്എൽ ടയർ 1 പരീക്ഷകൾ നടത്തിയത്. ടയർ 2 പരീക്ഷയായ എഴുത്തു പരീക്ഷ ഈ വര്ഷം സെപ്റ്റംബർ 18 നാണ് നടത്തുന്നത്. ടയർ 2 പരീക്ഷയിലേക്ക് കടക്കാൻ അർഹമായവരുടെയും, അല്ലാത്തവരുടെയും മാർക്ക്  സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ആഗസ്റ്റ് 11 മുതൽ 30 വരെയുള്ള സമയത്ത് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപ്‌ലോഡ് ചെയ്യും. നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News