LIC: മുടങ്ങി കിടക്കുന്ന എൽഐസി പോളിസിയുണ്ടോ? പുതുക്കാൻ പറ്റും ഈ വർഷം തന്നെ

പ്രീമിയം കാലയളവിൽ മുടങ്ങിയ പോളിസികൾക്ക് മാത്രമാണ് പുതുക്കാനുള്ള അവസരം. കഴിഞ്ഞ ഒരു മാസമായി ഇതുമായി ബന്ധപ്പെട്ട് എൽഐസി ക്യാപെയ്ൻ നടത്തുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 04:35 PM IST
  • ആരോ​ഗ്യ, മൈക്രോ ഇൻഷുറൻസ് പ്ലാനുകളിൽ അർഹതയുള്ളവർക്ക് മാത്രം ഇളവ് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
  • എന്നാൽ ടേം അഷ്വറൻസ്, മൾട്ടിപ്പിൾ റിസ്ക് പോളിസികൾ എന്നിവ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള പ്ലാനുകൾക്ക് ഇളവിന് അർഹതയില്ല.
  • മെഡിക്കൽ പോളിസികളിലും ഇളവ് ഉണ്ടാകില്ല.
LIC: മുടങ്ങി കിടക്കുന്ന എൽഐസി പോളിസിയുണ്ടോ? പുതുക്കാൻ പറ്റും ഈ വർഷം തന്നെ

നിങ്ങളുടെ പോളിസി മുടങ്ങി കിടക്കുകയാണെങ്കിൽ അത് പുതുക്കാനുള്ള അവസരം എൽഐസി നൽകിയിട്ടുണ്ട്. കാലഹരണപ്പെട്ട പോളിസികൾ പുതുക്കാൻ എൽഐസി നൽകിയ അവസരം അവസാനിക്കാൻ ഇനി ഏഴ് ദിവസം കൂടിയെ ഉള്ളൂ എന്ന മുന്നറിയിപ്പ് നൽകുകയാണ് കമ്പനി. മാർച്ച് 25 ആണ് പോളിസി പുതുക്കാനുള്ള അവസാന തിയതി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കമ്പനിയുടെ ഈ പോളിസി റിവൈവൽ ഡ്രൈവ്.

പ്രീമിയം കാലയളവിൽ മുടങ്ങിയ പോളിസികൾക്ക് മാത്രമാണ് ഇത് ബാധകം. കഴിഞ്ഞ ഒരു മാസമായി ഇതുമായി ബന്ധപ്പെട്ട് എൽഐസി ക്യാപെയ്ൻ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ പോളിസി ഉടമകൾക്ക് കാലഹരണപ്പെട്ട ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ സാധിക്കും. എന്നാൽ മാർച്ച് 25നുള്ളിൽ പോളിസി ഉടമകൾ ഇത് ചെയ്യണം. പോളിസികൾ പുതുക്കി ലൈഫ് കവർ പുനഃസ്ഥാപിക്കാനും കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഇൻഷുറൻസ് കോർപ്പറേഷൻ പ്രസ്താവനയിൽ പറഞ്ഞു. 

ആരോ​ഗ്യ, മൈക്രോ ഇൻഷുറൻസ് പ്ലാനുകളിൽ അർഹതയുള്ളവർക്ക് മാത്രം ഇളവ് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ ടേം അഷ്വറൻസ്, മൾട്ടിപ്പിൾ റിസ്ക് പോളിസികൾ എന്നിവ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള പ്ലാനുകൾക്ക് ഇളവിന് അർഹതയില്ല. മെഡിക്കൽ പോളിസികളിലും ഇളവ് ഉണ്ടാകില്ല. 

ഈ സാമ്പത്തിക വർഷം ഇത് രണ്ടാം തവണയാണ് മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ കമ്പനി അവസരം നൽകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News