Sawan Month ൽ വ്രതം എടുക്കുകയോ എടുക്കാതിരിക്കുകയോ, പക്ഷെ ഇവ കഴിക്കരുത്, ആരോഗ്യത്തിന് ഹാനികരം

സാവൻ മാസത്തിൽ (Sawan Month) ചില വസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ചാണ് ഇവ നിരോധിച്ചിരിക്കുന്നത് എന്നുമാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും അവയുടെ ഉപഭോഗം പല രോഗങ്ങളെയും (Disease) വിളിച്ചുവരുത്തും.   

Written by - Ajitha Kumari | Last Updated : Jul 28, 2021, 07:04 AM IST
  • സാവൻ മാസത്തിൽ ഇവ കഴിക്കരുത്
  • ഹിന്ദുമതമനുസരിച്ച് ഇവ കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു
  • ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു
Sawan Month ൽ വ്രതം എടുക്കുകയോ എടുക്കാതിരിക്കുകയോ, പക്ഷെ ഇവ കഴിക്കരുത്, ആരോഗ്യത്തിന് ഹാനികരം

സാവൻ മാസം (Sawan Month) ആരംഭിച്ചു. ശിവഭക്തിയിൽ (Shiva Bhakti) ലയിച്ച ആളുകൾ രുദ്രാഭിഷേകം, ഉപവാസം, ആരാധന എന്നിവ നടത്തുന്നു. ഈ മാസം മുഴുവൻ നിരവധി ആളുകൾ പലതരത്തിലുള്ള കർശന നിയമങ്ങൾ പാലിക്കുന്നുണ്ട്. 

സാവൻ മാസത്തിലെ എല്ലാ ഉപവാസ ആരാധനകളും (Sawan Month Vrat-Pujan) എല്ലാവർക്കും ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. അത്തരക്കാർക്ക് ധർമ്മപുരാണങ്ങളിൽ ചില എളുപ്പ നിയമങ്ങൾ  (Rules) പറഞ്ഞിട്ടുണ്ട്, അത് പാലിക്കുന്നതിലൂടെ മഹാദേവന്റെ അനുഗ്രഹം ലഭിക്കും. ഇതിനൊപ്പം ആരോഗ്യവും നല്ലതാകും മാത്രമല്ല ഈ സീസണിൽ ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാം. 

Also Read: Horoscope 28 July 2021: ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക, ഈ 3 രാശിക്കാർക്ക് കനത്ത നഷ്ടം സംഭവിക്കാം

സാവൻ മാസത്തിൽ ഇവ കഴിക്കരുത്

>> ചീര, ഉലുവ, ചുവന്ന ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ സാവൻ മാസത്തിൽ കഴിക്കാൻ പാടില്ല. ഇതുകൂടാതെ ക്വാളിഫ്‌ളവർ, കാബേജ് എന്നിവയും കഴിക്കരുത്.

>> നോൺവെജ്, വെളുത്തുള്ളി-സവാള, മസാല കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കരുത്.

>> നിങ്ങൾ മദ്യം കുടിക്കരുത്. പുകയില-തമ്പാക്കൂ, സിഗരറ്റ് തുടങ്ങിയ ലഹരിവസ്തുക്കൾ ആരും ഈ സമയം ഉപയോഗിക്കരുത്
>> വഴുതനങ്ങ, റാഡിഷ് എന്നിവ കഴിക്കാൻ പാടില്ല.
 >> സാവൻ മാസമായ ഈ സമയം ശിവലിംഗത്തിൽ തനി പശുവിൻ പാൽ സമർപ്പിക്കുന്നത് വളരെ ശുഭകരമാണ്.  എന്നാൽ തനി പാൽ നിങ്ങള കുടിക്കരുത് കാച്ചിയശേഷം കുടിക്കുക.  

Also Read: തടസങ്ങൾ ഒഴിയാൻ ഗണപതിയെ പ്രാർത്ഥിക്കൂ

>> ഈ മാസത്തിൽ തൈര് ഉത്പന്നങ്ങൾ കഴിക്കാൻ പാടില്ല.
>> സാവൻ മാസത്തിൽ തേൻ കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു.
>> വളരെയധികം പുളിയും മധുരവുമുള്ള സാധനങ്ങൾ കഴിക്കാൻ പാടില്ല. 

Trending News