Shani Gochar: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

Shani Transit in Aquarius: ശനിയുടെ രാശിമാറ്റം വിവിധ രാശികളിൽ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്.  ഇന്ന് അതായത് ജനുവരി 17 ന് രാത്രി 8:02 ന് ശനി സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിക്കും. 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ രാശി മാറുന്നതും കുംഭം രാശിയിലേക്ക് വരുന്നതും ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.

Written by - Ajitha Kumari | Last Updated : Jan 17, 2023, 09:53 AM IST
  • ശനിയുടെ രാശിമാറ്റം വിവിധ രാശികളിൽ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്
  • ഇന്ന് ശനി കുംഭ രാശിയിൽ പ്രവേശിക്കും
  • 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ രാശി മാറുന്നതും കുംഭം രാശിയിലേക്ക് വരുന്നതും
Shani Gochar: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

Shani Gochar 2023:  ഗ്രഹങ്ങൾക്കിടയിൽ വിധികർത്താവായി അറിയപ്പെടുന്ന ഒരു ഗ്രഹമാണ് ശനി.  ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച്  നല്ലതും ചീത്തയുമായ ഫലം നൽകുന്നു. ശനി ഇന്ന് കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ രാശിമാറ്റം വിവിധ രാശികളിൽ വ്യത്യസ്തമായ സ്വാധീനം ചെലുത്തും. ഇന്ന് രാത്രി 8:02 ന് മകരം രാശിയിൽ നിന്ന് കുംഭം രാശിയിലേക്കുള്ള ശനി സംക്രമണം പല രാശികളുള്ളവരുടെ ജീവിതം മാറ്റി മറിക്കും. ശനിയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് ബിസിനസ്, ജോലി, വിവാഹം, പ്രണയം, കുട്ടികൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ശുഭകരമായ ഫലങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ശനി സംക്രമം ശുഭകരമെന്ന് നമുക്ക് നോക്കാം.

Also Read: ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാരുടെ ഐശ്വര്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം 

മേടം (Aries): മേടം രാശിക്കാർക്ക് ശനിയുടെ ഈ രാശിമാറ്റം ശരിക്കുമൊരു അനുഗ്രഹം തന്നെയാണ്.  മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനിയുടെ സംക്രമണം. ഈ സമയം നിങ്ങളുടെ എല്ലാ പദ്ധതികളും പൂർത്തിയാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. മത്സരബുദ്ധിയുള്ള വിദ്യാർത്ഥികൾക്ക് സമയം മികച്ചതായിരിക്കും. വരുമാനം വർധിക്കും, ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ സ്വീകരിക്കും, ധനലാഭം, ആഗ്രഹ സാഫല്യം എന്നിവ ഈ സമയത്ത് ഉണ്ടാകും 

ഇടവം (Taurus): ഈ രാശിക്കാരിൽ ജോലി, ബിസിനസ് എന്നിവ ചെയ്യുന്നവർക്ക് കൂടുതൽ ഗുണമുണ്ടാകും.  പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസ്സിൽ വലിയ വിജയം ഉണ്ടാകും. 

Also Read:  Mangal Margi 2023: ഇടവ രാശിയിൽ ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ഈ സമയം ജോലിയിൽ മാറ്റമുണ്ടാകും. വരുമാനം വർദ്ധിക്കും. കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെങ്കിലും ഈ സമയം ബിസിനസ്സിൽ റിസ്ക് എടുക്കുന്നത് നല്ലതായിരിക്കും. 

തുലാം (Libra): ഈ സമയം വിദ്യാർത്ഥികൾ കുറച്ചു ശ്രദ്ധിക്കണം. ബാക്കിയുള്ളവർക്ക് നല്ല സമയമാണ്. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. ആഗ്രഹിക്കുന്ന പങ്കാളിയുമായി വിവാഹം നടക്കും. കരിയറിൽ വിജയം കൈവരിക്കും.

ധനു (Sagittarius):  ജോലിയോള്ളവർക്ക് ഈ സമയം സ്പെഷ്യൽ വിജയം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ധൈര്യവും ശക്തിയും വർദ്ധിക്കും. ബിസിനസ്സിൽ ഈ സമയം റിസ്ക് എടുക്കാം ഗുണമുണ്ടാകും. പ്രണയകാര്യങ്ങളിൽ വിജയം ഉണ്ടാകും.

Also Read: Weight loss drink: ശരീരഭാരം കുറയ്ക്കണോ ഈ ജ്യൂസ് കുടിച്ചോളൂ.. കൊളസ്ട്രോളും പമ്പകടക്കും! 

മകരം (Capricorn):  ശനി സംക്രമണം മകരം രാശിക്കാരുടെ പല പ്രശ്നങ്ങളും അവസാനിപ്പിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ധനഗുണമുണ്ടാകും. വസ്തുവിൽ നിന്ന് ലാഭം ഉണ്ടാകും.

കുംഭം (Aquarius):  കുംഭം രാശിക്കാർക്ക് ഈ സമയം ജോലിയിൽ പുരോഗതി, വ്യക്തിത്വത്തിൽ പുരോഗതി, സ്വാധീനം വർദ്ധിക്കും. ജോലി നന്നായി നടക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും. ധനലാഭമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News